ചെങ്ങന്നൂര്‍ പോളിങ് ബൂത്തില്‍

ചെങ്ങന്നൂര്‍ : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്ങ് ആണ് രേഖപ്പെടുത്തുന്നത്. എല്ലാ ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമാണ്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡി വിജയകുമാര്‍, ഇടതുമുന്നണി പ്രതിനിധിയായി സജി ചെറിയാന്‍ ബിജെപിക്കുവേണ്ടി പിഎസ് ശ്രീധരന്‍ പിള്ള എന്നിവരാണ് ഏറ്റുമുട്ടുന്നത്. രാവിലെ 7 ന് ആരംഭിച്ച പോളിങ് വെകീട്ട് 6 വരെ നീളും.

ആകെ 17 സ്ഥാനാര്‍ത്ഥികളുണ്ട്. 164 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 17 സഹായ ബൂത്തുകളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഓരോ ബൂത്തിലും രണ്ട് വോട്ടിങ് യന്ത്രങ്ങള്‍ വീതമാണുള്ളത്.

സിപിഎമ്മിലെ കെകെ രാമചന്ദ്രന്‍നായരുടെ വിയോഗത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്. സിപിഎം മണ്ഡലം നിലര്‍ത്തുമോ അതോ കൈവിട്ട മണ്ഡലം യുഡിഎഫ് പിടിച്ചെടുക്കുമോയെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

അട്ടിമറി വിജയം നേടുമെന്നാണ് ബിജെപിയുടെ അവകാശവാദം. അത്തരത്തില്‍ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് മണ്ഡലം വേദിയാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here