മലയാളി കുടുംബത്തെ കാണാതായി

കൊച്ചി: നാലംഗ മലയാളി കുടുംബത്തെ കാലിഫോര്‍ണിയയില്‍ കാണാതായി. വിനോദ യാത്രയ്ക്ക് പോയ ഇവരെക്കുറിച്ച് നാല് ദിവസമായി ഒരു വിവരവുമില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിച്ചു.

സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ കൊച്ചി സ്വദേശി സൗമ്യ(38) മക്കളായ സിദ്ധാന്ത് (12), സാച്ചി (9) എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ ബുധനാഴ്ച പോര്‍ട്ട്‌ലാന്റിലേക്ക് വിനോദയാത്ര പോയതായിരുന്നു ഇവര്‍. കാലിഫോര്‍ണിയയിലെ ക്ലമാത്തിലെ ഹോളിഡേ ഇന്‍ എക്‌സ്പ്രസിലാണ് കുടുംബം താമസിച്ചിരുന്നത്.

വ്യാഴാഴ്ച ചെക്ക് ഔട്ട് ചെയ്ത ശേഷം വിവരമൊന്നുമില്ലെന്ന് സന്ദീപിന്റെ ബന്ധു പറഞ്ഞു. ഇതേത്തുടര്‍ന്നാണ് പൊലീസില്‍ വിവരമറിയിച്ചത്. വ്യാഴാഴ്ച രാത്രി സാനോസെയിലുള്ള ബന്ധു കമലിന്റെ വീട്ടില്‍ ഡിന്നറിന് എത്തുമെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്.

അര്‍ദ്ധരാത്രി ഏറെ നേരം ഇവര്‍ കാത്തിരുന്നു. വിളിച്ചുനോക്കിയപ്പോള്‍ ഫോണില്‍ കിട്ടിയതുമില്ല. ഗുജറാത്തിലെ സൂറിച്ചിലാണ് സന്ദീപിന്റെ കുടുംബം. സൗമ്യ കൊച്ചി സ്വദേശിയാണ്. 12 വര്‍ഷമായി ഇവര്‍ അമേരിക്കയിലാണ് താമസം.

LEAVE A REPLY

Please enter your comment!
Please enter your name here