യാചകന്റെ ഷെഡ്ഡില്‍ പണക്കൂമ്പാരം

Photo Courtesy : Mathrubhumi

നിലമ്പൂര്‍ : യാചകന്റെ താമസസ്ഥലത്തെ തുണിസഞ്ചികളില്‍ കണ്ടെത്തിയത് പണക്കൂമ്പാരം. നാട്ടുകാരും പൊലീസും ചേര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച മഹാരാഷ്ട്ര സ്വദേശിയുടെ താമസ സ്ഥലത്താണ് വന്‍തുക കണ്ടെത്തിയത്.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതിനെ തുടര്‍ന്നാണ് ഇയാളെ ഇവിടെയെത്തിച്ചത്. ചന്തക്കുന്ന് കരുളായി റോഡരുകിലായിരുന്നു ഇയാള്‍ ഭിക്ഷ യാചിച്ച് തമ്പടിച്ചിരുന്നത്. പ്ലാസ്റ്റിക് ചാക്കുകള്‍ കൊണ്ട് മറച്ച ഷെഡ്ഡിലായിരുന്നു താമസം.

ഒരു ആക്രി കച്ചവടക്കാരന്‍ കഴിഞ്ഞ ദിവസം ഇവിടെ പ്രവേശിച്ച് ഇയാളുടെ സഞ്ചികള്‍ പരിശോധിച്ചപ്പോഴാണ് നാണയത്തുട്ടുകളും നോട്ടുകളും കണ്ടത്. നാണയത്തുട്ടുകളെടുത്ത് നോട്ടാക്കാന്‍ അയാള്‍ ഒരു ഹോംഗാര്‍ഡിനെ സമീപിച്ചു. സംശയം തോന്നിയ ഹോംഗാര്‍ഡ് പൊലീസില്‍ വിവരമറിയിച്ചു.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യാചകന്റെ ചെറു ഭാണ്ഡങ്ങളിലും മറ്റുമായി പണം കണ്ടെത്തിയത്. ഏറെക്കാലമായി സൂക്ഷിച്ച് വെച്ചതിനാല്‍ നോട്ടുകള്‍ പലതും മുഷിഞ്ഞിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ പണം എണ്ണിത്തിട്ടപ്പെടുത്തി വരികയാണ്. പണം ഇയാളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുമെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here