തന്നെ വഞ്ചിച്ച് ഉപേക്ഷിച്ച നടനെതിരെ പരാതിയുമായി പ്രമുഖ സിനിമാനടി പൊലീസ് സ്റ്റേഷനില്‍

ബംഗളൂരു : തന്നെ വഞ്ചിച്ച ശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാരോപിച്ച് ചലച്ചിത്രനടനെതിരെ പ്രമുഖ കന്നഡ നടി പൊലീസിനെ സമീപിച്ചു. അമിത് എന്ന നടനെതിരെയാണ് പരാതി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.വിവാഹ മോചിതയും രണ്ട് മക്കളുടെ അമ്മയുമാണ് പരാതിക്കാരിയായ അഭിനേത്രി. ഈ നടിയും അമിത് എന്ന നടനും ‘നമിത ഐ ലവ് യൂ’ എന്ന കന്നഡ ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലായി. തുടര്‍ന്ന് വിവാഹം കഴിച്ച് ഇരുവരും ഒരുമിച്ച് താമസിച്ചുവന്നു. 2013 മെയിലായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ 2016 ല്‍ ഇയാള്‍ പ്രസ്തുത നടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു.പിന്നീട് എറെ നാളായി ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. എന്നാല്‍ യാദൃശ്ചികമായി കഴിഞ്ഞദിവസം നടി അമിതിനെ കാണാനിടയായി. ആര്‍ ആര്‍ നഗറില്‍ വെച്ചാണ്‌ ഇയാളെ കണ്ടത്.മറ്റൊരു ബന്ധത്തിലെ മകനൊപ്പമാണ് ഇയാള്‍ അവിടെ എത്തിയത്. ഇതോടെ അമിതുമായി നടി വഴക്കിട്ടു. നിരത്തില്‍ ഇരുവരും തമ്മില്‍ ഏറെ നേരം വാക്കേറ്റമുണ്ടായി. എന്നാല്‍ അമിത് ഇവിടെ നിന്നും രക്ഷപ്പെടുകയാണുണ്ടായത്.ഇതോടെ നടി പൊലീസിനെ സമീപിക്കുകയായിരുന്നു. വിവാഹം കഴിച്ച് തന്നെ ലൈംഗികമായി ചൂഷണം ചെയ്ത ശേഷം തിരിഞ്ഞുനോക്കാതെ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here