പ്രണയദിനത്തില്‍ കാമുകിയോട് ആവശ്യപ്പെട്ടത്

ബംഗളൂരു: പ്രണയദിനത്തില്‍ കാമുകന്‍ കാമുകിയ്ക്ക് സമ്മാനിച്ചത് അടിവസ്ത്രങ്ങള്‍. തുടര്‍ന്ന് ഇയാള്‍ യുവതിയോട് ഇവ ഇട്ട് നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോയും അയച്ച് തരാന്‍ ആവശ്യപ്പെട്ടു.

മൂന്ന് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരിക്കുന്ന യുവാവിനെ വിശ്വസിച്ച് കാമുകി ചിത്രങ്ങളും വീഡിയോയും അയച്ചു കൊടുത്തു. എന്നാല്‍ ദുരുദ്ദേശത്തോടെയായിരുന്നു ജോഷി എന്ന യുവാവ് യുവതിയില്‍ നിന്നും ഇവ കൈപ്പറ്റിയത്.

ഓട്ടോ ഡ്രൈവറായ ഇയാള്‍ കാമുകി നല്‍കിയ ചിത്രങ്ങളും വീഡിയോയും യുവതിയുടെ മാതാപിതാക്കള്‍ക്ക് അയച്ച് കൊടുത്ത് ഭീഷണിപ്പെടുത്തി. താന്‍ ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ ഇവ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുമെന്നായിരുന്നു ജോഷിയുടെ ഭീഷണി.

ബംഗളൂരുവിലെ കല്യാണ്‍ നഗറിലാണ് സംഭവം. അടിവസ്ത്രങ്ങളാണ് പ്രണയദിനത്തില്‍ താന്‍ സമ്മാനമായി നല്‍കുന്നത്, ഇവ ഇട്ട് നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളും തനിക്ക് അയച്ച് തരണമെന്നാണ് ജോഷി കാമുകിയോട് ആവശ്യപ്പെട്ടത് ആദ്യം ആവശ്യം നിരസിച്ചെങ്കിലും തന്നെ വിവാഹം ചെയ്യുമെന്ന് ഉറപ്പ് നല്‍കിയ കാമുകന് ഇവ അയച്ച് കൊടുക്കുന്നതില്‍ തെറ്റില്ലെന്ന് യുവതി ചിന്തിച്ചു.

തുടര്‍ന്ന് വീഡിയോയും ചിത്രങ്ങളും ജോഷിക്ക് അയച്ച് നല്‍കുകയായിരുന്നു. എന്നാല്‍ കിട്ടിയയുടന്‍ യുവതിയുടെ മാതാപിതാക്കള്‍ക്ക് ഇവ അയച്ച് കൊടുക്കുകയായിരുന്നു. നിങ്ങളുടെ മകളും താനും മൂന്ന് വര്‍ഷമായി പ്രണയത്തിലാണെന്നും അവളുമായി താന്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും മകളുടെ അശ്ലീല ദൃശ്യങ്ങളും വീഡിയോകളും തന്റെ പക്കലുണ്ടെന്നും ഇയാള്‍ പറഞ്ഞു.

താന്‍ ആവശ്യപ്പെടുന്ന പണം തനിക്ക് തരണമെന്നും ഇയാള്‍ അവരോട് പറഞ്ഞു. എന്നാല്‍ യുവതിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെ ജോഷി മുങ്ങിയിരിക്കുകയാണ്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here