നാല് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അവര്‍ ഒന്നിച്ചത് ആശുപത്രി കിടക്കയില്‍ വെച്ച് ;അപൂര്‍വ പ്രണയത്തിന്റെ കഥ

ന്യു തായ്‌പൈ :നാല് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അവര്‍ ഒന്നിച്ചത് ആശുപത്രി കിടക്കയില്‍ വെച്ച്. തായ്‌വാനിലെ ന്യു തായ്‌പൈ നഗരത്തിലെ ഒരു ആശുപത്രി മുറിക്കുള്ളില്‍ വെച്ച് ഒരു യുവാവ് തന്റെ കാമുകിയെ വിവാഹം ചെയ്തു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച പ്രണയം സന്തോഷകരമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഒരുകാര്‍ ആക്‌സിഡന്റില്‍ പെട്ട് യുവാവിന് പരിക്കേല്‍ക്കുന്നത്.ഇരുവരും തമ്മിലുള്ള വിവാഹം 2018 ല്‍ നടത്തുവാന്‍ വേണ്ടി മാസങ്ങള്‍ക്ക് മുന്‍പ് കുടുംബക്കാര്‍ നിശ്ചയിച്ചുറപ്പിച്ചതായിരുന്നു. അതിനിടയിലാണ് യുവാവിനെ അപകടം തേടിയെത്തുന്നത്. അപകടത്തെ തുടര്‍ന്ന് നട്ടെല്ലിന് ഏറ്റ പരിക്ക് കാരണം യുവാവിന്റെ ചലനശേഷി നഷ്ടപ്പെട്ടു. തുടര്‍ചികിത്സകള്‍ക്കായി വലത് കൈ മുറിച്ച് മാറ്റേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തന്റെ ദുരിതപൂര്‍ണ്ണമായ ജീവിതത്തിലേക്ക് കാമുകിയെ കൂടി ഉള്‍പ്പെടുത്താന്‍ ഇദ്ദേഹത്തിന് ആഗ്രഹമില്ലായിരുന്നു.അതുകൊണ്ട് തന്നെ ഈ ബന്ധത്തില്‍ നിന്നും വേര്‍പിരിയണമെന്ന് യുവാവ് കാമുകിയോട് അറിയിച്ചു. കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഇദ്ദേഹത്തിന് ഫോണില്‍ കാമുകിയുടെ ഒരു വീഡിയോ സന്ദേശം ലഭിച്ചു. വേര്‍പിരിയുകയാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ പൂര്‍ണ്ണമായും തളര്‍ന്ന് പോയതായും താങ്കളുടെ കൂടെ എന്നും പഴയത് പോലെ സമയം ചിലവിടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും യുവതി വീഡിയോയിലൂടെ പറഞ്ഞു. ഇത് കേട്ടതും യുവാവിന്റെ കണ്ണില്‍ നിന്നും വെള്ളം വരാന്‍ തുടങ്ങി. ഈ സമയം ഒരു വിവാഹത്തിന് വേണ്ട വാദ്യഘോഷങ്ങളും മുഴുവന്‍ സജ്ജീകരണങ്ങളുമായി ഇരുവരുടെയും ബന്ധുക്കള്‍ ആശുപത്രി മുറിക്കുള്ളിലേക്ക് കടന്നു വന്നു.ഏറ്റവും അവസാനമായി വിവാഹ വേഷത്തില്‍ വധുവും വന്നു ചേര്‍ന്നു. കഴിഞ്ഞ നാല് വര്‍ഷം താങ്കള്‍ എനിക്ക് വേണ്ടി ജീവിച്ചു, ഇനി താങ്കള്‍ക്കായി ഞാന്‍ ജീവിക്കും എന്ന് പറഞ്ഞതിന് ശേഷം കാമുകി യുവാവുമായി ചുംബനത്തിലേര്‍പ്പെട്ടു. ചുറ്റും കൂടി നിന്ന ഏവരുടെയും കണ്ണുകള്‍ ആ സമയം സന്തോഷം കൊണ്ട് നിറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here