ഇരുപതുകാരനെ പ്രണയിച്ച 28കാരി തൂങ്ങി മരിച്ചു

മൈസൂര്‍: ബന്ധുക്കള്‍ വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് കമിതാക്കള്‍ക്ക് ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതി മരിച്ചു. ഹൊന്‍സൂര്‍ താലൂക്കിലെ ഗാവഡഗരെയിലാണ് സംഭവം. മദനഹള്ളി സ്വദേശിയായ കെആര്‍ ജമുന (28) ആണ് മരിച്ചത്. സംഭവത്തില്‍ തിണ്ഡല്‍ ഗ്രാമത്തിലെ ദിലീപ് ഗുരുതരവാസ്ഥയില്‍ ആശുപത്രിയിലാണ്.

ജമുന വിവാഹിതയാണ്. ഭര്‍ത്താവില്‍ നിന്നും അകന്ന് താമസിക്കുന്ന ഇവര്‍ ഇരുപത് വയസുകാരനായ ദിലീപുമായി പ്രണയത്തിലാവുകയായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ദിലീപിന്റെ വീട്ടുകാര്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. രണ്ട് വീട്ടുകാരും വിവാഹത്തിന് സമ്മതിക്കില്ലെന്ന് ബോധ്യമായതോടെ ഇരുവരും ആത്മഹത്യ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. ജമുന ഗാവഡഗരെയില പെട്രോള്‍ പമ്പിനടുത്ത് തൂങ്ങി മരിക്കുകയായിരുന്നു.

ദിലീപ് വിഷ വിത്തുകള്‍ കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാല്‍ നാട്ടുകാര്‍ ഇയാളെ കാണുകയും അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ജമുന സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ദിലീപ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ജീവിതത്തിനും മരണത്തിനുമിടയിലാണ് ദിലീപെന്നാണ് സൂചന. എന്തായാലും പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here