കമിതാക്കളുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

ആലുവ : റെയില്‍പാളത്തില്‍ യുവാവിനെയും യുവതിയെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ തുരുത്തിന് സമീപമാണ് ഇരുവരുടെയും തല ചിതറിത്തെറിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ശ്രീമൂലനഗരനം കല്ലയം എട്ടാപ്പിള്ളി വീട്ടില്‍ സികെ രാഗേഷ് (32) എടനാട് സ്വദേശിനി ശ്രീകല എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രാഗേഷ് അവിവാഹിതനും ശ്രീകല രണ്ട് കുട്ടികളുടെ മാതാവുമാണ്.

കമിതാക്കളായ ഇവരെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു. പ്ലംബിങ് ജോലിക്കാരനാണ് രാഗേഷ്. പുലര്‍ച്ചെയോടെ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പൊലീസ് നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here