വിമാനയാത്രയില്‍ ഒറ്റയ്ക്കായിപ്പോയ യുവതി;തനിച്ചാണെന്ന് അറിഞ്ഞപ്പോള്‍ ചെയ്തത് ഇതാണ്‌

വാഷിങ്ടണ്‍: ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വിമാനത്തില്‍ ഒറ്റയ്‌ക്കൊരു യാത്ര അത്ര നടപ്പുള്ള കാര്യമല്ല. എന്നാല്‍ ഒരു സാധാരണക്കാരി ഒറ്റയ്ക്ക് ഒരു വിമാനത്തില്‍ യാത്ര ചെയ്തു. ന്യൂയോര്‍ക്കില്‍ നിന്ന് വാഷിങ്ടണിലേക്ക് പറന്ന വിമാനത്തിലെ ഏക യാത്രക്കാരിയായിരുന്നു ബെത്ത് വെര്‍സ്റ്റീഗ്. ബുക്ക് ചെയ്ത വിമാനം യാത്രയ്ക്ക് എട്ടുമണിക്കൂര്‍ മുമ്പ് ക്യാന്‍സല്‍ ആയതാണ് ബെത്തിന് ഈ ഭാഗ്യം ലഭിക്കാനിടയായത്. വിമാനം റദ്ദാക്കിയ വിവരം അറിഞ്ഞ് ഒരു ഏജന്റ് ഉടനെ ബെത്തിനും മറ്റു ചില യാത്രക്കാര്‍ക്കുമായി ഈ വിമാനം ഏര്‍പ്പാടാക്കി. എന്നാല്‍ ഇതറിയാതെ മറ്റൊരു ഏജന്റ് ഇതിന് തൊട്ടുമുമ്പുള്ള വിമാനം യാത്രക്കാര്‍ക്കായി ഒരുക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നുമറിയാതെ ആദ്യത്തെ അറിയിപ്പ് ലഭിച്ചയുടന്‍ അടുത്തുള്ള ബന്ധുവീട്ടിലേക്ക് ബെത്ത് പോയിരുന്നു. രണ്ടാമത് മറ്റൊരു വിമാനം ഏര്‍പ്പാടാക്കിയ വിവരം അനൗണ്‍സ് ചെയ്തത് ഇവര്‍ അറിഞ്ഞില്ല. യാത്രക്കാരെല്ലാം ആദ്യത്തെ വിമാനത്തില്‍ പോവുകയും ചെയ്തു. തന്റെ വിമാനത്തിന്റെ സമയമായപ്പോള്‍ ലോഞ്ചില്‍ എത്തിയപ്പോഴാണ് താന്‍ മാത്രമേ ഉള്ളുവെന്ന് ബെത്ത് തിരിച്ചറിഞ്ഞത്. പിന്നീട് വിമാനത്തില്‍ കയറിയതോടെ താന്‍ മാത്രമാണ് ആകെയുള്ള യാത്രക്കാരിയെന്ന് ബെത്ത് ഉറപ്പിച്ചു. ഉടന്‍ തന്നെ സെല്‍ഫിയെടുത്ത് റെഡിറ്റില്‍ പോസ്റ്റ് ചെയ്തു. അതേസമയം ഒരു യാത്രക്കാരി മാത്രമേ ഉള്ളുവെന്ന് കരുതി അധികൃതര്‍ ചിട്ടകളൊന്നും മാറ്റിയൊന്നുമില്ല. സുരക്ഷയെ സംബന്ധിച്ചുള്ള ഡെമോണ്‍സ്‌ട്രേഷന്‍ ഉള്‍പ്പടെ എല്ലാം പതിവുപ്രകാരം നടത്തി. അതേസമയം താന്‍ ഭക്ഷണത്തിനോ വെള്ളത്തിനോ ഒന്നും ഓര്‍ഡര്‍ ചെയ്തില്ലെന്ന് ബെത്ത് പറയുന്നു. ഒരു പക്ഷെ താന്‍ ഓര്‍ഡര്‍ ചെയ്തിരുന്നുവെങ്കില്‍ തനിക്ക് പ്രത്യേക പരിഗണന കിട്ടിയേനെയെന്നും ബെത്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here