സ്‌റ്റൈല്‍ ഐക്കണ്‍ ഓഫ് ദി ഇയറായി ജയസൂര്യ

കൊച്ചി: മൂന്നാമത് ലുലു ഫാഷന്‍ വീക്കില്‍ സ്‌റ്റൈല്‍ ഐക്കണ്‍ ഓഫ് ദി ഇയറായി നടന്‍ ജയസൂര്യയും പ്രയാഗ മാര്‍ട്ടിനും തിരഞ്ഞെടുക്കപ്പെട്ടു. ഒരു അഡാര്‍ ലൗ ഫെയിം പ്രിയാ വാര്യരും റോഷനും സോഷ്യല്‍ മീഡിയയെ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വങ്ങളായി. ഏറ്റവും സ്വീകാര്യത നേടിയ മെന്‍സ് ബ്രാന്‍ഡിനുള്ള പുരസ്‌ക്കാരം സീലിയോ നേടിയപ്പോള്‍ വുമന്‍സ് ബ്രാന്‍ഡായി വാന്‍ ഹ്യൂസന്‍ വുമണ്‍ തിരഞ്ഞെടുക്കപ്പെട്ടു.

കൊച്ചിയില്‍ മേയര്‍ സൗമിനി ജെയില്‍, ലുലു ഡയറക്ടര്‍ എം എ നിഷാദ്, ബോളിവുഡ് താരങ്ങളായ നേഹ സക്‌സേന, ജുനൈദ് ഷെയ്ഖ്, മലയാള സിനിമാ താരങ്ങളായ ദീപ്തി സതി, വിവേക് ഗോപന്‍, ഷഹീന്‍ സിദ്ദിഖ് ലുലു ഗ്രൂപ്പ് കൊമ്മേഷ്യല്‍ മാനേജര്‍ സാദിക് കാസിം, ലുലു റീട്ടെയില്‍ റീജിയണല്‍ മാനേജര്‍ സുധീഷ് നായര്‍, ലുലു റീടെയ്ല്‍ ബായിങ് ഹെഡ് ദാസ് ദാമോദരന്‍, ലുലു ഗ്രൂപ്പ് മീഡിയ കോഓര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

മറ്റ് പുരസ്‌കാരങ്ങള്‍ നേടിയ ബ്രാന്‍ഡുകള്‍: കിഡ്‌സ് വെയര്‍ ബ്രാന്‍ഡ് അലന്‍ സോളി ജൂനിയര്‍, ബെസ്റ്റ് എമെര്‍ജിംഗ് മെന്‍സ് വെയര്‍ ബ്രാന്‍ഡ് സിന്‍, എമര്‍ജിംഗ് വുമണ്‍സ് ബ്രാന്‍ഡ് പെപ് ജീന്‍സ്, ഏറ്റവും സ്വീകാര്യതയുള്ള മെന്‍സ് എസെന്‍ഷ്യല്‍സ് ജോക്കി, വുമണ്‍സ് എസെന്‍ഷ്യല്‍സ് ബ്ലോസ്സം, ഏറ്റവും വളര്‍ച്ച നേടിയ അപ്പാരല്‍ ബ്രാന്‍ഡ് പീറ്റര്‍ ഇംഗ്ലണ്ട്, ഇന്നവേറ്റീവ് ഫാഷന്‍ ബ്രാന്‍ഡ് ബ്രേക്ക് ബൗണ്‍സ്.

ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഫാഷന്‍ മാഗസിനുള്ള അവാര്‍ഡ് ‘മാന്‍’ നേടി. സമാപന ദിവസം ഷോ സ്‌റ്റോപ്പര്‍മാരായി ദീപ്തി സതി, സാനിയ അയ്യപ്പന്‍, നേഹ സക്‌സേന, വിവേക് ഗോപന്‍, ദുര്‍ഗ കൃഷ്ണ, രാജേഷ് കെ എസ്, ഷഹീന്‍ സിദ്ധിഖ് എന്നിവര്‍ റാമ്പിലെത്തി.

അഞ്ച് ദിവസം നീണ്ട ഫാഷന്‍ വീക്കില്‍ 45 ഓളം ഫാഷന്‍ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി സിനിമാ താരങ്ങളും മോഡലിംഗ് രംഗത്തെ രാജ്യാന്തര പ്രശസ്തരും അണിനിരന്നു. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് വിജയികളെ നിശ്ചിയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here