ഈ രോഗമുള്ളവരുടെ എണ്ണം അബുദാബിയില്‍ വര്‍ധിക്കുകയാണ്; പ്രവാസികളെയും വ്യാപകമായി പിടികൂടുന്നു

അബുദാബി : ശ്വാസകോശ അര്‍ബുദ രോഗികളുടെ എണ്ണത്തില്‍ അബുദാബിയില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്ത് മരണകാരണമായ രോഗങ്ങളില്‍ രണ്ടാംസ്ഥാനം ശ്വാസകോശ ക്യാന്‍സറിനാണ്.ആകെ ജനസംഖ്യയുടെ 16 ശതമാനം പേര്‍ ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ചാണ് മരണപ്പെടുന്നതെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രവാസികളെ ബാധിക്കുന്നവയില്‍ മൂന്നാം സ്ഥാനമാണ് ഈ രോഗത്തിനെന്നും അല്‍ ഐന്‍ ടോവാം ആശുപത്രിയിലെ ഓങ്കോളജി വിഭാഗം തലവന്‍ ഡോ. ഖാലിദ് ബലരാജ് വ്യക്തമാക്കുന്നു.യുഎഇയില്‍ ഓരോ ആഴ്ചയും 27 പേര്‍ പുകയില ഉപയോഗത്തെ തുടര്‍ന്നുള്ള രോഗങ്ങളാല്‍ മരിക്കുകയാണ്. പുരുഷന്‍മാരിലാണ് ഈ രോഗം ഏറെയും കണ്ടുവരുന്നത്.പുകവലിയാണ് രോഗത്തിനുള്ള പ്രധാന കാരണം. ഇവരില്‍ തന്നെ യുവജനങ്ങളില്‍ രോഗം കാണപ്പെടുത്തുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.2013 ല്‍ 390 പേര്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. ഇതില്‍ 34 ശതമാനവും അബുദാബി സ്വദേശികളാണ്. വിദേശികള്‍ 66 ശതമാനവും.

അബുദാബി ചിത്രങ്ങള്‍…

LEAVE A REPLY

Please enter your comment!
Please enter your name here