ബഹിരാകാശത്ത് ഹോട്ടലൊരുങ്ങുന്നു

ഹൂസ്റ്റണ്‍ : 2022 ഓടെ ബഹിരാകാശ ഹോട്ടലില്‍ തങ്ങാം. വിസ്മയിപ്പിക്കുന്ന വീക്ഷണകോണുകളില്‍ സൂര്യോദയങ്ങളും അസ്തമയവും കാണാം. ഹൂസ്റ്റണ്‍ കേന്ദ്രമായ ഓറിയോണ്‍ സ്പാന്‍ ആണ് ബഹിരാകാശത്ത് ആഡംബര ഹോട്ടലൊരുക്കുന്നത്.പക്ഷേ ഒരു രാത്രിക്ക് എട്ട് ലക്ഷം ഡോളര്‍ (5.13 കോടി ഇന്ത്യന്‍ രൂപ) നല്‍കണം.

12 ദിവസങ്ങള്‍ ഇത്തരത്തില്‍ ബഹിരാകാശത്ത് ചെലവഴിക്കാം. 35 അടി നീളവും 14 അടി വീതിയുമുള്ള ഔറോറ സ്‌റ്റേഷനിലാണ് ആഡംബര ഹോട്ടല്‍ ഒരുങ്ങുന്നത്.4 യാത്രക്കാര്‍ക്കും രണ്ട് പരിചാരകര്‍ക്കും താമസിക്കാനാണ് സൗകര്യമുണ്ടാവുക.

ഭൂമി ചുറ്റി 12 ദിവസം ഉദയവും അസ്തമയവും കാണാമെന്നതാണ് മുഖ്യ ആകര്‍ഷണം. സൂര്യോദയങ്ങളും അസ്തമയങ്ങളും കാണാന്‍ അവസരമൊരുക്കുമെന്നാണ് അധികൃതരുടെ അവകാശവാദം.

ഒരു യാത്രികനില്‍ നിന്ന് 9.5 മില്യണ്‍ ഡോളറാണ് ലക്ഷ്യമിടുന്നത്. 2021 ഓടെ ഹോട്ടല്‍ പ്രവര്‍ത്തന സജ്ജമാകും. തൊട്ടടുത്ത വര്‍ഷം ആളുകളെ എത്തിക്കാനാകുമെന്നാണ് പിന്നണിയിലുളളവരുടെ പ്രതീക്ഷ. 51 ലക്ഷം മുന്‍കൂറായി അടച്ച് യാത്ര ബുക്ക് ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here