നിര്‍ത്തിയിട്ടിരുന്ന ബസ്സുമായി യുവാവ് മുങ്ങി

മുംബൈ :മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് ഡിപ്പോയില്‍ അതിക്രമിച്ച് കയറി നിര്‍ത്തിയിട്ടിരുന്ന ബസ്സുമായി കടന്നു കളഞ്ഞത് നഗരത്തില്‍ ഭീതി പരത്തി. മുംബൈയിലെ ബോയിസറിലെ സര്‍ക്കാര്‍ ബസ്സ് ഡിപ്പോയില്‍ ചൊവാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

ഡിപ്പോയ്ക്കുള്ളില്‍ പാര്‍ക്ക് ചെയ്ത് വെച്ചിരുന്ന ബസ്സില്‍ ഓടി കയറിയ യുവാവ് വാഹനം സ്റ്റാര്‍ട്ട് ചെയ്ത് അതിവേഗത്തില്‍ നീങ്ങുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ബസ്സിനകത്തും പരിസരത്തും ആരുമുണ്ടായിരുന്നില്ല. ഇത് കാരണം ഇയാളെ തടയുവാനും ആര്‍ക്കും സാധിച്ചില്ല.

യാതോരു വിധ നിയന്ത്രണമില്ലാതെ അമിത വേഗതയില്‍ നീങ്ങിയ ബസ്സ് ഡിപ്പോ പരിസരത്ത് നിമിഷങ്ങളോളം പരിഭ്രാന്തി സൃഷ്ടിച്ചു. ഒടുവില്‍ ചുറ്റിക്കറങ്ങി സമീപത്തെ ഒരു മരത്തിന് മുന്നിലുള്ള അതിര്‍വരമ്പില്‍ തട്ടി നിന്നു. ഇതിനിടയിലും ബസ്സ് മുന്നോട്ടെടുക്കാന്‍ ശ്രമിച്ച യുവാവിനെ വാഹനത്തിനുള്ളില്‍ ചാടിക്കയറി ഡിപ്പോയിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി.

ഇതിന് ശേഷം ഇയാളെ പൊലീസിന് കൈമാറി. എന്നാല്‍ ഇയാള്‍ക്കെതിരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. യുവാവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ആര്‍ക്കും ലഭ്യമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here