വെങ്കല മെഡല്‍ നേട്ടവുമായി മാധവന്റെ മകന്‍

മുംബൈ: നടന്‍ മാധവന്റെ മകന്‍ വേദാന്ത് മാധവന്‍ തായ്‌ലന്‍ഡ് ഏയ്ജ് ഗ്രൂപ്പ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി. 1500 മീറ്റര്‍ ഫ്രീ സ്‌റ്റൈലിലായിരുന്നു വേദാന്തിന്റെ നേട്ടം.

തനിക്കും സരിതയ്ക്കും ഇത് അഭിമാന മുഹൂര്‍ത്തമാണ്, വേദാന്ത് ഇന്ത്യക്കായി അവന്റെ ആദ്യ അന്താരാഷ്ട്ര മെഡല്‍ കരസ്ഥമാക്കിയിരിക്കുന്നുവെന്ന് മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടു. മികച്ച നീന്തല്‍ വിദഗ്ധനായ മാധവന്‍ തന്നെയാണ് മകന്റെ പ്രധാന പരിശീലകന്‍. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വേദാന്ത് നീന്തല്‍ പരിശീലിക്കുന്നുണ്ട്.

ഒട്ടേറെ മെഡലുകളും ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. സംസ്ഥാന തലത്തില്‍ താരമായതോടെയാണ് സമയം കിട്ടുമ്പോഴൊക്കെ മകന് നീന്തല്‍ പരിശീലനം നല്‍കാന്‍ മാധവന്‍ തീരുമാനിച്ചത്. അതേസമയം മാധവന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.

തെന്നിന്ത്യന്‍ താരം ഖുശ്ബു, സോനു സൂഡ്, റിയ, ശരത്കുമാര്‍, രാധിക ശരത്കുമാര്‍, ആര്യ, ദിവ്യദര്‍ശിനി തുടങ്ങിയ നിരവധി താരങ്ങളാണ് മാധവനെയും കുടുംബത്തെയും ആശംസകള്‍ അറിയിച്ചത്.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആരോപണവിധേയനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി തയ്യാറാകുന്ന സിനിമയില്‍ നമ്പി നാരായണന്റെ വേഷത്തിലെത്തുന്നത് മാധവനായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here