മധുവിന്റെ മരണമൊഴി പുറത്ത്

അഗളി : അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ടത്തിന്റെ ക്രൂരവിചാരണയ്ക്കും മര്‍ദ്ദനത്തിനുമിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ മരണമൊഴി പുറത്ത്. പൊലീസിന് തന്നെ കൈമാറിയ നാട്ടുകാരാണ് നിഷ്ഠൂര മര്‍ദ്ദനം നടത്തിയതെന്നാണ് മധുവിന്റെ മൊഴി. തന്നെ ചവിട്ടുകയും കള്ളനെന്ന് വിളിക്കുകയും ചെയ്‌തെന്ന് മധു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കാട്ടില്‍ നിന്ന് തന്നെ പിടിച്ചുകൊണ്ട് വന്ന് അടിക്കുകയും ചവിട്ടുകയുമായിരുന്നുവെന്ന് മധുവിന്റെ മൊഴിയായി എഫ്‌ഐആറില്‍ വിശദീകരിക്കുന്നു. ഹുസൈന്‍, മാത്തച്ചന്‍, മനു, അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ ലത്തീഫ്, അബ്ദുള്‍ കരീം, എ പി ഉമ്മര്‍, എന്നിവരാണ് മധുവിനെ പൊലീസിന് കൈമാറിയത്. യുവാവ് മോഷ്ടിച്ചതാണെന്ന് ചൂണ്ടിക്കാണിച്ച് കുറച്ച് അരിയും ഏല്‍പ്പിച്ചിരുന്നു.

വ്യാഴാഴ്ച ഉച്ചയോടെ അട്ടപ്പാടി മുക്കാലിക്ക് സമീപമാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്. മുക്കാലിക്കടുത്ത് വനാതിര്‍ത്തിയില്‍ ചാക്കില്‍ അരിയുമായി കണ്ട മധുവിനെ ചിലര്‍ തടഞ്ഞുനിര്‍ത്തി വിചാരണ നടത്തുകയായിരുന്നു. ഉടുതുണി കൊണ്ട് കൈകള്‍ കൂട്ടിക്കെട്ടിയായിരുന്നു ചോദ്യം ചെയ്യലും മര്‍ദ്ദനവും.

മുക്കാലി ജംഗ്ഷനില്‍വെച്ചായിരുന്നു പരസ്യ വിചാരണ. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയവര്‍ മൊബൈലില്‍ ദൃശ്യങ്ങളും സെല്‍ഫികളും പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 27 കാരനെ പൊലീസിന് കൈമാറി. എന്നാല്‍ ഛര്‍ദ്ദിച്ച് അവശനായ മധുവിനെ അഗളി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Prasad Udumbisseryさんの投稿 2018年2月22日(木)

LEAVE A REPLY

Please enter your comment!
Please enter your name here