പൊലീസുകാരി കൈക്കൂലി നോട്ടുകള്‍ വിഴുങ്ങി

മുംബൈ : കൈക്കൂലി വാങ്ങിയ വനിത പൊലീസ് ഉദ്യോഗസ്ഥ, പിടിക്കപ്പെടുമെന്നായപ്പോള്‍ നോട്ടുകള്‍ വിഴുങ്ങി. മഹാരാഷ്ട്ര പൊലീസ് സേനയിലെ കോണ്‍സ്റ്റബിളാണ് മുന്നൂറ് രൂപ ചവച്ചരച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം.

ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴായിരുന്നു പൊലീസുകാരിയുടെ നാടകീയ നീക്കം.കോലാപൂര്‍ ചാന്ദ്ഗാഡ് പൊലീസ് സ്റ്റേഷനിലായിരുന്നു ഇവര്‍ സേവനം അനുഷ്ഠിച്ചിരുന്നത്.

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റിനായി ഒരു യുവാവ്
ഇവിടെയെത്തി. ഇയാളില്‍ നിന്നാണ് പൊലീസുകാരി 300 രൂപ കൈക്കൂലിയാവശ്യപ്പെട്ടത്.

ഇതോടെ യുവാവ് ആന്റി കറപ്ഷന്‍ ബ്യൂറോയെ വിവരമറിയിച്ചു. തുടര്‍ന്ന് സ്‌റ്റേഷനിലെത്തി പൊലീസുകാരിക്ക് പണം നല്‍കി. ഉടന്‍ ആന്റി കറപ്ഷന്‍ ബ്യോറോ അംഗങ്ങള്‍ സ്‌റ്റേഷനിലെത്തി.

ഇവരെ കണ്ടതും യുവതി മുന്നൂറ് രൂപയുടെ നോട്ടുകള്‍ വായിലിട്ട് ചവയ്ക്കാനും വിഴുങ്ങാനും തുടങ്ങി. എന്നാല്‍ അഴിമതി വിരുദ്ധ വിഭാഗത്തിലെ വനിതാ ഉദ്യോഗസ്ഥമാര്‍ ഇവരെ പിടികൂടി നോട്ടുകള്‍ തുപ്പിച്ചു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here