ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും പ്രവാസി പുറത്തേക്ക് ചാടി

ദമാം :ഷാര്‍ജയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്നും വീട്ടു ജോലിക്കാരി പുറത്തേക്ക് ചാടി. 47 വയസ്സുകാരിയായ ശ്രീലങ്കന്‍ സ്വദേശിനിയാണ് തിരക്കുള്ള റോഡില്‍ വെച്ച് കാറില്‍ നിന്നും പുറത്തേക്ക് ചാടിയത്. തന്റെ സ്‌പോണ്‍സറിന്റെ വീടിന്റെ അടുത്ത് വെച്ചായിരുന്നു സ്ത്രീയുടെ ചാട്ടം.

ഈ വിടിന്റെ അടുത്ത് വാഹനം നിര്‍ത്തണമെന്ന ആവശ്യം ടാക്‌സി ഡ്രൈവര്‍ നിരസിച്ചതിനെ തുടര്‍ന്നാണ് വീട്ടു ജോലിക്കാരി ഇത്തരമൊരു കടുംകൈ ചെയ്തത്. ടാക്‌സി ഡ്രൈവര്‍ തന്നെയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചതും. ആശുപത്രിയിലെത്തിയ ഉടനെ വിദഗ്ദ ചികിത്സയ്ക്കായി ഓപ്പറേഷന്‍ ടേബിളിലേക്ക് ഇവരെ മാറ്റി.

തലനാരിഴയ്ക്കാണ് സ്ത്രീയുടെ ജീവന്‍ തിരിച്ച് കിട്ടിയത്. സംഭവത്തില്‍ ഷാര്‍ജാ പൊലീസ് ശ്രീലങ്കന്‍ സ്വദേശിനിക്കെതിരെ ആത്മഹത്യ ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ എത്തിച്ച പാക്കിസ്ഥാന്‍ സ്വദേശിയായ ഡ്രൈവറെ ചോദ്യം ചെയ്ത് വരികയാണ്.

എന്നാല്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതല്ല എന്ന നിലപാടില്‍ ശ്രീലങ്കന്‍ സ്വദേശിനി ഉറച്ച് നില്‍ക്കുകയാണ്. വിദേശ സന്ദര്‍ശനം നടത്തുന്ന സ്‌പോണ്‍സറെ ചോദ്യം ചെയ്തതിന് ശേഷം സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യകതമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

ഒരു എമിറേറ്റ്‌സ് കുടുംബത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി ജോലി നോക്കി വരികയാണ് ശ്രീലങ്കന്‍ സ്വദേശിനി.

LEAVE A REPLY

Please enter your comment!
Please enter your name here