തിയേറ്ററിലെ പീഡനം അമ്മയുടെ അറിവോടെ

മലപ്പുറം : തിയേറ്ററില്‍ പീഡിപ്പിക്കപ്പെട്ട എട്ടുവയസ്സുകാരിക്കൊപ്പം ഉണ്ടായിരുന്നത് അമ്മയെന്ന് സ്ഥീരീകരണം. രണ്ടരമണിക്കൂറോളം ക്രൂരമായ ലൈംഗിക പീഡനത്തിന് ബാലിക ഇരയായത് അമ്മയുടെ അറിവോടെയാണെന്ന് വ്യക്തമായി.

നേരത്തെ അറസ്റ്റിലായ പ്രതി മൊയ്തീന്‍കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം തെളിഞ്ഞത്. 40 വയസ്സോളം പ്രായമുള്ള സ്ത്രീയാണ് ദൃശ്യങ്ങളിലുള്ളത്. മുന്‍കൂര്‍ ജാമ്യത്തിനായി അഭിഭാഷകനെ കാണാന്‍ പോകവേ ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുകയായിരുന്നു.

തുടര്‍ന്ന് പൊന്നാനി പൊലീസിന് കൈമാറി. മലപ്പുറത്തെ ഒരു തിയേറ്ററില്‍ ഏപ്രില്‍ 28 നായിരുന്നു ക്രൂരമായ സംഭവം. അമ്മയ്‌ക്കൊപ്പമെത്തിയ കുട്ടിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്.

ഈ സ്ത്രീയെയും കുട്ടിയെയും ഇയാള്‍ ഒരുമിച്ച് ലൈംഗികമായി ഉപയോഗിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അന്നേദിവസം ഇയാള്‍ KL 46 G 240 എന്ന നമ്പരിലുള്ള ബെന്‍സ് വാഹനത്തിലാണ് തിയേറ്ററിലെത്തിയതെന്ന് വ്യക്തമായിരുന്നു.

വാഹന നമ്പര്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള സ്ത്രീക്ക് മനസ്സിലായിട്ടുണ്ട്. ഇത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സ്ത്രീ ഇത് എതിര്‍ക്കുകയോ തടയാന്‍ ശ്രമിക്കുകയോ ചെയ്തില്ല. ഈ വനിതയുടെ ഒത്താശയോടെയാണ് കുട്ടിയെ ചൂഷണം ചെയ്തതെന്ന് വ്യക്തം.

തിയേറ്ററിലെ സിസിടിവിയിലാണ് ഈ ക്രൂര സംഭവം പതിഞ്ഞത്. ഇവര്‍ ദൃശ്യം ചൈല്‍ഡ് ലൈന് കൈമാറുകയായിരുന്നു. എന്നാല്‍ ചാനലുകള്‍ ദൃശ്യം പുറത്തുവിട്ടശേഷം മാത്രമാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്.

LEAVE A REPLY

Please enter your comment!
Please enter your name here