തിയേറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

മലപ്പുറം : തിയേറ്ററില്‍ 8 വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മാതൃഭൂമി ന്യൂസാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മലപ്പുറത്തെ ഒരു തിയേറ്ററില്‍ ഏപ്രില്‍ 28 നായിരുന്നു സംഭവം.

അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയോടൊപ്പമെത്തിയ കുട്ടിയാണ് പീഡനത്തിന് ഇരയായത്. അമ്മയെയും കുട്ടിയെയും ഇയാള്‍ ഒരുമിച്ച് ലൈംഗികമായി ഉപയോഗിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പീഡിപ്പിക്കുന്നയാള്‍ക്ക് ഏതാണ്ട് 50 വയസ്സ് പ്രായം തോന്നിക്കും. KL 46 G 240 എന്ന ബെന്‍സ് വാഹനത്തിലെത്തിയയാളാണ് പീഡനം നടത്തിയത്. കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള സ്ത്രീക്ക് മനസ്സിലായിട്ടുണ്ട്.

ഇത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സ്ത്രീ ഇത് എതിര്‍ക്കുകയോ തടയാന്‍ ശ്രമിക്കുകയോ ചെയ്തില്ല. സ്ത്രീയുടെ ഒത്താശയോടെയാണ് ഇയാള്‍ കുട്ടിയെ ചൂഷണം ചെയ്യുന്നതെന്ന് വ്യക്തം.

തിയേറ്ററിലെ സിസിടിവിയിലാണ് ഈ ക്രൂര സംഭവം പതിഞ്ഞത്. ഇവര്‍ ദൃശ്യം ചൈല്‍ഡ് ലൈന് കൈമാറുകയായിരുന്നു. ഏപ്രില്‍ 26 ന് ചൈല്‍ഡ് ലൈന്‍ പൊലീസിന് ദൃശ്യങ്ങള്‍ കൈമാറിയിട്ടും ചാനല്‍ വാര്‍ത്ത പുറത്തുവിട്ടശേഷം മാത്രമാണ് കേസ് എടുക്കാന്‍ തയ്യാറായിരിക്കുന്നത്.

കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന, നാണിപ്പിക്കുന്ന ദൃശ്യങ്ങളാണ് മാതൃഭൂമി ന്യൂസ് പുറത്തുവിടുന്നത്. പൊതുസ്ഥലത്ത് അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്തീയുടെ സാന്നിധ്യത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മകള്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നു. എടപ്പാളിലെ സിനിമാതിയറ്റര്‍ സിസി ടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

Shareef Ncsさんの投稿 2018年5月12日(土)

LEAVE A REPLY

Please enter your comment!
Please enter your name here