പ്രവാസി യുവാവ് മരിച്ച നിലയില്‍

അബുദാബി :മലയാളി യുവാവിന്റെ മൃതദേഹം അബുദാബിയില്‍ വാഹനത്തിനുള്ളില്‍ കണ്ടെത്തി. കണ്ണാടിപറമ്പ് സ്വദേശി അഞ്ചാപുര സനൂപ് കുമാറിന്റെ മൃതദേഹമാണ് അബുദാബിയില്‍ വാഹനത്തിലുള്ളില്‍ കണ്ടെത്തിയത്.

അബുദാബിയിലെ മുസഫ ശാബിയയിലാണ് വാഹനം കിടന്നിരുന്നത്. മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അബുദാബി പൊലീസ് അന്വേഷണം നടത്തി വരികയാണ്.ഒരു ചുയിംഗം വിതരണ കമ്പനിയുടെ സൂപ്പര്‍വൈസറായി ജോലി നോക്കി വരികയായിരുന്നു സനൂപ് കുമാര്‍. വെള്ളിയാഴ്ചയാണ് സനൂപ് ഗള്‍ഫില്‍ വെച്ച് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുന്നത്.

ഏതാനും ദിവസം മുമ്പാണ് യുവാവ് അവധി കഴിഞ്ഞ് തിരിച്ച് വിദേശത്തേക്ക് പോയത്. ഭാര്യ ആഖില, രണ്ട് മക്കളുണ്ട്. മൃതദേഹം ഇപ്പോള്‍ അബുദാബിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here