മലയാള ചലച്ചിത്ര നടന്‍ ഗോവയില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍: മരിച്ചത് നിര്‍മാതാവിന്റെ മകന്‍

തിരുവനന്തപുരം: മലയാള ചലച്ചിത്ര നടന്‍ സിദ്ധു ആര്‍.പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 27 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം ഹോട്ടല്‍ മുറിയിലാണ് സിദ്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മരണവാര്‍ത്ത അറിഞ്ഞ് ഗോവയില്‍ എത്തിയ സിദ്ധുവിന്റെ അമ്മയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സെക്കന്റ് ഷോയിലെ വില്ലന്‍ കഥാപാത്രത്തിലൂടെയാണ് സിദ്ധു ശ്രദ്ധിക്കപ്പെട്ടത്. ഏതാനും ഹ്രസ്വ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ചിത്രം, വന്ദനം, അമൃതംഗമയ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവ് പി.കെ.ആര്‍ പിള്ളയുടെ മകനാണ്. സംസ്‌കാരം തൃശൂര്‍ പട്ടിക്കാട് പീച്ചി റോഡിലുള്ള വീട്ടില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here