‘ഒരു അഡാര്‍ ലവ്’ ടീസര്‍ പുറത്തിറങ്ങി

കൊച്ചി :ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന മൂന്നാമത്തെ ചിത്രം ഒരു ‘അഡാര്‍ ലവിന്റെ’ ടീസര്‍ പുറത്തിറങ്ങി. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ‘മാണിക്യമലരായ പൂവി’ എന്ന ചിത്രത്തിലെ ഗാനം സമൂഹ മാധ്യമങ്ങളിലടക്കം ഏറെ വൈറലായിരുന്നു.

പ്രിയ പ്രകാശ് വാര്യര്‍ എന്ന പുതുമുഖ നായികയുടെ ഗാനരംഗങ്ങളിലെ പ്രകടനങ്ങള്‍ കേരളക്കരയും വിട്ട് രാജ്യമൊട്ടാകെയുള്ള യുവാക്കളുടെ മനം നിറച്ചിരുന്നു. നിരവധി ട്രോളുകളാണ് പ്രിയയുടെ ചിത്രങ്ങളുമായി രാജ്യമൊട്ടുക്കും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത്.

ഇതിനെ തുടര്‍ന്ന് ഏറെ പ്രതിക്ഷയോടെയാണ് പ്രിയയുടെ ആരാധകര്‍ ചിത്രത്തിന്റെ ടീസറിനായി കാത്തിരുന്നത്. പ്രിയ തന്നെ തന്റെ ഔദ്യഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി ടീസര്‍ ഉടന്‍ പുറത്തിറങ്ങുന്ന വാര്‍ത്ത പോസ്റ്റ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ഈ പോസ്റ്റിന് ലഭിച്ചത്.

അരാധകരുടെ പ്രതീക്ഷകള്‍ക്ക് കോട്ടം തട്ടാതെയുള്ള മികച്ച ടീസറാണ് പുറത്ത് വന്നിരുക്കുന്നത്. ക്ലാസ് മുറിയില്‍ വെച്ച് ഉള്ള ഒരു പ്രണയ രംഗമാണ് ടീസറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥയും ഒമര്‍ ലുലുവിന്റെതാണ്. സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാന്‍.

 

 

LEAVE A REPLY

Please enter your comment!
Please enter your name here