മലയാളി ദമ്പതികളെ കൊലപ്പെടുത്തി

പ്രതീകാത്മക ചിത്രം

ഭോപ്പാല്‍ : മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ . നര്‍മദ നഗര്‍ നിവാസികളായ ജികെ നായര്‍ ഭാര്യ ഗോമതി എന്നിവരെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയിരിക്കുന്നത്.

വീട്ടുജോലിക്കാരാണ് ഇരുവരെയും രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് അരുംകൊല നടന്നതെന്നാണ് വിവരം.

മോഷണശ്രമത്തിനിടയിലാകാം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യോമസേന ഉദ്യോഗസ്ഥനായി വിരമിച്ചയാളാണ് ജികെ നായര്‍. ഭാര്യ ഗോമതി സര്‍ക്കാര്‍ ആശുപത്രി നഴ്‌സുമായിരുന്നു.

ഇവര്‍ക്ക് മൂന്ന് പെണ്‍മക്കളാണുള്ളത്. മൂവരുടെയും വിവാഹശേഷം ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. നിഷ്ഠൂരമായ നരഹത്യയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here