നദിയില്‍ വീണയാളെ രക്ഷപ്പെടുത്തുന്നതിനിടെ മലയാളി മരിച്ചു

ഡിട്രോയിറ്റ് : ജലസവാരിക്കിടെ വെള്ളത്തില്‍ മുങ്ങിത്താഴ്ന്നയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി യുവാവും മരിച്ചു. പുത്തങ്കാവ് സ്വദേശി സുമിത്ത് ജേക്കബ് അലക്‌സ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു.

ബ്ലാക്ക് റിവറിലൂടെ ചെറുബോട്ടില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. വെള്ളത്തില്‍ വീണ റോബര്‍ട്ട് ജോണ്‍ ലെവാന്‍ഡോസ്‌കിയെ രക്ഷിക്കാനായി എടുത്തുചാടുകയായിരുന്നു. എന്നാല്‍ തണുത്തുറഞ്ഞ വെള്ളമായിരുന്നു നദിയിലേത്.

യാതൊരു സുരക്ഷാ മാര്‍ഗവുമില്ലാതെ എടുത്തുചാടിയതോടെ സുമിത്തും അപകടത്തില്‍പ്പെട്ടു. ഏറെ നേരം നീണ്ട തിരച്ചിലിന് ഒടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഡിട്രോയിറ്റിലെ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് അംഗമാണ് സുമിത്ത്. ജാനയാണ് ഭരായ്. പുത്തങ്കാവ് ഏഴിക്കത്തുഴത്തില്‍ ചാക്കോ അലക്‌സിന്റെയും കുഞ്ഞുമോളുടെയും മകനാണ്. സ്മിത അലക്‌സാണ് സഹോദരി.

LEAVE A REPLY

Please enter your comment!
Please enter your name here