സൗദിയില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു

ജിദ്ദ : മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് പോകാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ മലയാളി ജിദ്ദയില്‍ മരണപ്പെട്ടു. മലപ്പുറം വടക്കേമണ്ണ സ്വദേശി കാട്ടില്‍ സെയ്തലവിയാണ് മരിച്ചത്. 48 വയസ്സായിരുന്നു.

കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്. ജിദ്ദയിലെ താമസസ്ഥലത്ത് ചായകുടിച്ചുകൊണ്ടിരിക്കെ തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മൃതദേഹം ജിദ്ദ റുവൈസില്‍ സംസ്‌കരിച്ചു. 27 വര്‍ഷമായി സെയ്തലവി ജിദ്ദയിലാണ്. തലാല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഡ്രൈവറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

മകളുടെ വിവാഹത്തിനായി അടുത്തയാഴ്ച നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് വിയോഗം. വിവാഹനിശ്ചയശേഷം ഒന്നര മാസം മുന്‍പാണ് തിരികെയെത്തിയത്. ഷാഹിനയാണ് ഭാര്യ. റമീഷ, ഷിയാന, മുഹമ്മദ്, റസാന്‍ എന്നിവരാണ് മക്കള്‍. സഹോദരങ്ങളില്‍ ഷംസുദ്ദീന്‍, സമദ് എന്നിവര്‍ ജിദ്ദയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here