നെല്‍സണ്‍: ഭര്‍ത്താവിനൊപ്പം ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ യുവതി മുങ്ങി മരിച്ചു. ന്യൂസിലാന്‍ഡില്‍ നെല്‍സണ്‍ ബീച്ചില്‍ കുണ്ടറ സ്വദേശി
ടീന കുഞ്ഞപ്പനാണ്(29) ദാരുണ മരണം സംഭവിച്ചത്. ടീന മുങ്ങി താഴുന്നത് കണ്ട് പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ന്യൂസിലാന്‍ഡില്‍ ജോലി ചെയ്യുന്ന ജിലു സി ജോണിന്റെ ഭാര്യയാണ് ടീന. ഇരുവരും ബീച്ചിലൂടെ നടക്കുകയായിരുന്നു. ഇതിനു ശേഷം കുളിക്കാനായി വെള്ളത്തില്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. പൊലീസ് എത്തിയപ്പോഴേയ്ക്കും തിരമാലകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു ഇവര്‍. ജിലു ടീനയെ കരയിലേയ്ക്ക് എത്തിക്കാന്‍ ശ്രമം നടത്തി എങ്കിലും പരാജയപ്പെടുകയായിരുന്നു.
പൊലീസ് എത്തുമ്പോഴേക്കും തിരമാലകള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടാന്‍ ഇരുവരും ശ്രമം നടത്തുന്നതാണ് കണ്ടത്. എന്നാല്‍ ടീനയെ രക്ഷപ്പെടുത്താന്‍ പൊലീസിനും സാധിച്ചില്ല. ഹെലികോപ്റ്റര്‍ എത്തിയാണ് ജിലുവിനെ രക്ഷപ്പെടുത്തിയത്.
അവശനിലയിലായ ജിലുവിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ ടീനയെ ജിലു സ്പൗസ് വിസയിലാണ് ന്യൂസിലാന്‍ഡിലേക്ക് കൊണ്ടുവന്നത്. ടീനയുടെ മൃതദേഹം ഇപ്പോള്‍ നെല്‍സണ്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൂടുതല്‍ ചിത്രങ്ങള്‍