ഡിക്‌സണ്‍ എന്ന പ്രവാസി മലയാളി ഒറ്റദിനം കൊണ്ട് 18 കോടിയുടെ ഉടമ

അബുദാബി : വീണ്ടും കോടിക്കൊയ്ത്തുമായി മലയാളി. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് പത്ത് ലക്ഷം ദിര്‍ഹം സമ്മാനം. ഡിക്‌സണ്‍ കാട്ടിത്തറയാണ് സമ്മാനത്തിന് അര്‍ഹനായത്. ഇന്ത്യന്‍ പണത്തിലേക്ക് മാറ്റുമ്പോള്‍ ഇത് 18,22,25000 രൂപ വരും. ഡിക്‌സണ്‍ നൈജീരിയയിലാണ് താമസിക്കുന്നത്.

ഇദ്ദേഹം എടുത്ത 012027 നമ്പരിലുള്ള ടിക്കറ്റിലാണ് ഭാഗ്യം കടാക്ഷിച്ചത്. ഡിക്‌സണെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ ഇദ്ദേഹമുള്‍പ്പെടെ 5 ഇന്ത്യക്കാര്‍ക്കാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞയിടെ മാത്യു വര്‍ക്കിയെന്ന മലയാളിക്ക് 12.2 കോടിരൂപ സമ്മാനം ലഭിച്ചിരുന്നു. ഫെബ്രുവരിയില്‍ തൃശൂര്‍ സ്വദേശി ശ്രീരാജ് കൃഷ്ണന്‍ എന്നയാള്‍ക്ക് 12 കോടി ലഭിച്ചു. അമേരിക്കയില്‍ ഡോക്ടറായ മലപ്പുറം സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് കഴിഞ്ഞ വര്‍ഷവും സമ്മാനം ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here