പരിക്കേറ്റ മലയാളിക്ക് 2 കോടി നഷ്ടപരിഹാരം

ദുബായ് : വാഹനാപകടത്തില്‍ പരിക്കേറ്റ കണ്ണൂര്‍ സ്വദേശിക്ക് ദുബായില്‍ പതിനൊന്നര ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ലഭിച്ചു. ഇന്ത്യന്‍ പണത്തിലേക്ക് മാറ്റുമ്പോള്‍ ഇത് രണ്ട് കോടി രൂപ വരും. മട്ടന്നൂര്‍ തില്ലങ്കേരി സ്വദേശി അബ്ദുറഹ്മാനാണ് വാഹനാപകടത്തില്‍ പരിക്കേറ്റത്.

2015 ഡിസംബറിലായിരുന്നു സംഭവം. കഫറ്റീരിയ ജീവനക്കാരനായിരുന്നു ഇദ്ദേഹം. അന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ, റോഡ് മുറിച്ച് കടക്കുമ്പോള്‍, കുതിച്ചെത്തിയ കാര്‍ ഇദ്ദേഹത്തെ ഇടിച്ചിട്ടു.

ഉടന്‍ അല്‍ഐനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് കേരളത്തിലെത്തിച്ച് കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സ നല്‍കി.

അല്‍ഐഎന്‍ സ്വദേശിയായ യുഎഇ പൗരനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. യുഎഇ പൗരനെയും ഇന്‍ഷുറന്‍സ് കമ്പനിയെയും പ്രതി ചേര്‍ത്ത് ദുബായ് കോടതില്‍ നല്‍കിയ കേസ് പ്രകാരമാണ് അബ്ദുറഹ്മാന് പതിനൊന്നര ലക്ഷം നഷ്ടപരിഹാരം ലഭിച്ചത്.

കോടതി ചിലവടക്കമുള്ള തുകയാണ് കോടതി ഏതിര്‍കക്ഷികളോട് നല്‍കാന്‍ ആവശ്യപ്പെട്ടത്. റോഡ് മുറിച്ചുകടന്നതിലെ അപാകതയാണ് അപകടത്തിന് കാരണമായതെന്ന യുഎഇ പൗരന്റെ വാദം തള്ളിയ കോടതി ഇദ്ദേഹത്തിന് 2000 ദിര്‍ഹം പിഴ വിധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here