വിഷ ഉറുമ്പിന്റെ കടിയേറ്റ യുവതി മരിച്ചു

റിയാദ് : വിഷ ഉറുമ്പിന്റെ കടിയേറ്റ് സൗദിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. കരുവാറ്റ മാമൂട്ടില്‍ സൂസി ജെഫിയാണ് മരിച്ചത്. 33 വയസ്സായിരുന്നു. കരുവാറ്റ സ്വദേശി ജെഫി മാത്യുവിന്റെ ഭാര്യയാണ്.

മാര്‍ച്ച് 19 നാണ് വീടിനുള്ളില്‍വെച്ച് യുവതിയെ വിഷ ഉറുമ്പ് കടിച്ചത്. ഉടന്‍ ശരീരം ചൊറിഞ്ഞ് തടിക്കാന്‍ തുടങ്ങി. ശ്വാസതടസവും അനുഭവപ്പെട്ടു. അടുത്തുള്ള ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ശാരീരിക നില വഷളായി തുടര്‍ന്നു.

വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. ജോ, ജോഹന്ന എന്നിവരാണ് മക്കള്‍.

സൗദിയില്‍ ജോലിചെയ്യുകയാണ് ഭര്‍ത്താവ് ജെഫി മാത്യൂസ്. ഇദ്ദേഹത്തിന്റെ കൂടെയായിരുന്നു സൂസിയും മക്കളും. കഴിഞ്ഞ മാര്‍ച്ചില്‍ കുടുംബം കേരളത്തിലെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here