മലയാളി യുവതി സൗദിയില്‍ മരണപ്പെട്ടു

ജിദ്ദ : മലയാളി യുവതി റിയാദില്‍ നിര്യാതയായി. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി വിത്തുപരയില്‍ ബ്യൂല എബ്രഹാം ആണ് മരിച്ചത്. 38 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ റിയാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ശാരീരികാസ്വാസ്ഥ്യങ്ങളാല്‍ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. തൃശൂര്‍ പീച്ചി, ആല്‍പ്പായില്‍ ഇടപ്പാറ വീട്ടില്‍ ബിജു ഐസക്കിന്റെ ഭാര്യയാണ്. ജോവല്‍ ബിജു, ജെറോം ബിജു എന്നിവരാണ് മക്കള്‍.

റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ അദ്ധ്യാപികയാണ്. കഴിഞ്ഞ 12 വര്‍ഷമായി ഇവര്‍ സൗദിയിലുണ്ട്. എംബിഎ ബിരുദധാരി കൂടിയായ ബ്യൂല ഉപരിപഠനത്തിനായി കാനഡയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗമുണ്ടായത്.

ഒരുവര്‍ഷം മുന്‍പാണ് ഈ ലക്ഷ്യം മുന്‍നിര്‍ത്തി അദ്ധ്യാപക വൃത്തിയില്‍ നിന്ന് രാജിവെച്ചത്.വിത്തുപുരയില്‍ വിടി എബ്രഹാമിന്റെയും തങ്കമ്മ എബ്രഹാമിന്റെയും മൂത്ത മകളാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here