പ്രവാസി മലയാളി യുവാവടക്കം 3 പേര്‍ ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു; കൂട്ടിയിടി അര്‍ദ്ധരാത്രിയില്‍

മസ്‌കറ്റ് : കോഴിക്കോട് സ്വദേശിയായ യുവാവടക്കം 3 പേര്‍ ഒമാനില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. കോഴിക്കോട് ചെറുവണ്ണൂര്‍ എളയിടത്ത് വീട്ടില്‍ അബ്ദുള്‍ മജീദിന്റെ മകന്‍ മുഹമ്മദ് ഷിഹാസ് ആണ് മരിച്ചത്. 28 വയസ്സായിരുന്നു.ഒപ്പമുണ്ടായിരുന്ന കന്യാകുമാരി സ്വദേശി മാഹീന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മസ്‌കറ്റില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ബിദ്ബിദില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു അപകടം. ശീതളപാനീയ കമ്പനിയുടെ ശര്‍ഖിയ റീജ്യണല്‍ ഓഫീസിലാണ് ഷിഹാസും മാഹീനും ജോലി ചെയ്യുന്നത്.2016 ലാണ് ഷിഹാസ് ഒമാനില്‍ എത്തിയത്. തൊഴിലിന്റെ ഭാഗമായി മസ്‌കറ്റിലെത്തിയ ഇവര്‍ തിരികെ പോരുമ്പോള്‍ സ്വദേശി കുടുംബം സഞ്ചരിച്ചിരുന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഷിഹാസ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സഹ്ലയാണ് ഭാര്യ. ഇവര്‍ക്ക് രണ്ട് വയസ്സുള്ള മകനുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here