മലയാളി യുവാവിനെ ബംഗലൂരുവില്‍ വെച്ച് കാണാതായി

മലപ്പുറം :ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടിലെത്തിയ യുവാവിനെ കാണ്മാനില്ല. മലപ്പുറം ചങ്ങരാംകുളത്തിന് സമീപം കൊടക്കാട്ട്കുന്ന് സ്വദേശി മുഹമ്മദ് ഷാഫിയെ മൂന്നാഴ്ചകള്‍ക്ക് മുന്‍പ് ബംഗലൂരുവില്‍ വെച്ചാണ് കാണാതായത്. ബംഗലൂരുവില്‍ സുഹൃത്തുക്കളൊന്നിച്ച് പുതിയ ബിസിനസ്സ് തുടങ്ങുവാന്‍ ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നതായിരുന്നു മുഹമ്മദ് ഷാഫി.

എന്നാല്‍ ഇതിന് ആവശ്യമായ പണം സ്വരൂപിക്കുന്നതില്‍ ഇദ്ദേഹത്തിന്റെ കണക്ക്ക്കൂട്ടലുകള്‍ തെറ്റി. ഇതിനെ തുടര്‍ന്ന് യുവാവ് ഏറെ വിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇതിനിടയിലാണ് ബംഗലൂരുവിലെ താമസ സ്ഥലത്ത് നിന്നും യുവാവിനെ കാണാതാവുന്നത്. യുവാവിന്റെ ബാഗും മുറിയില്‍ കാണ്മാനില്ല. കഴിഞ്ഞ ഏപ്രില്‍ 5 നാണ് ഇദ്ദേഹത്തെ കാണാതായത്. തിരിച്ച് വരുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്രയും നാളും നാട്ടിലുള്ള ബന്ധുക്കള്‍. വെള്ളിയാഴ്ചയാണ് ബന്ധുക്കള്‍ യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ചങ്ങരാംകുളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇദ്ദേഹത്തെ കണ്ടു കിട്ടുന്നവര്‍ പൊലീസ് സ്റ്റേഷനിലെ 0494-2650437 എന്ന നമ്പറിലേക്കോ ബന്ധുക്കളുടെ 7907752350, 9633429636, 9633439207 എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് അധികാരികള്‍ അറിയിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here