ഈ പ്രവാസി മലയാളിയെ അന്വേഷിച്ച് സമൂഹ മാധ്യമങ്ങള്‍

മനാമ :ഏഴ് വര്‍ഷമായി ഓര്‍മ്മ നഷ്ടപ്പെട്ട് ബഹ്‌റൈനിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രവാസി മലയാളിയെ കുറിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. ബഹ്‌റൈനിലെ മാധ്യമ പ്രവര്‍ത്തകനായ നസീല്‍ വോയിസിയാണ് ഈ മലയാളി പ്രവാസിയുടെ ദാരുണമായ ജീവിതാവസ്ഥ തന്റെ വായനക്കാര്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുന്നത്.

ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലെ മുഹറഖ് ജെറിയാട്രിക് ആശുപത്രിയില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ഓര്‍മ്മ നഷ്ടപ്പെട്ട് കിടക്കുകയാണ് ഈ മലയാളി. എറണാകുളം സ്വദേശിയാണെന്നും പൊന്നന്‍ എന്നാണ് പേര് എന്നു മാത്രമുള്ള സൂചനകള്‍ മാത്രമേയുള്ളു. ചെറുപ്പത്തില്‍ ഇടപ്പള്ളി പള്ളിയില്‍ പോയതായി അദ്ദേഹം ഇടയ്ക്ക് പറഞ്ഞിരുന്നു.

പത്തു വര്‍ഷത്തിലേരെ ബെഹ്‌റൈനില്‍ പെയിന്റിംഗ് തൊഴിലാളിയായി ഇദ്ദേഹം ജോലി നോക്കിയിരുന്നതായാണ് സാമൂഹ്യ പ്രവര്‍ത്തകരില്‍ നിന്നും ലഭിച്ച അറിവ്. ജോലിക്കിടെ സംഭവിച്ച അപകടത്തിലാണ് ഓര്‍മ്മ നഷ്ടപ്പെട്ടതെന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്. ബന്ധുക്കളെ കണ്ടെത്തി ഇദ്ദേഹത്തെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് ബഹ്‌റൈനിലെ മലയാളി സമൂഹം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

എഴു വര്‍ഷമായി ഓര്‍മയില്ലാതെ ബഹ്റൈനിലെ ആശുപത്രിയില്‍ കിടക്കുന്ന പ്രവാസി മലയാളി. ബന്ധുക്കളെ കണ്ടെത്താന്‍ നിങ്ങളുടെ കനിവ്…

Naseel Voiciさんの投稿 2018年4月29日(日)

LEAVE A REPLY

Please enter your comment!
Please enter your name here