സാധ്വി ബാലികയുടെ പേജില്‍ മലയാളികളുടെ പ്രതിഷേധം

കൊച്ചി :വിശ്വ ഹിന്ദു പരിക്ഷത്ത് നേതാവ് സാധ്വി ബാലിക സരസ്വതിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ പൊങ്കാലയിട്ട് മലയാളികള്‍.
ഗോമാതാവിനെ ഭക്ഷിക്കുന്നവരുടെ കഴുത്ത് വെട്ടണമെന്ന് അടുത്തിടെ കേരളത്തില്‍  നടന്ന ഒരു പൊതുയോഗത്തില്‍ സാധ്വി ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മലയാളികള്‍ സാധ്വിയുടെ പ്രൊഫൈലില്‍ ബീഫ് വിഭവങ്ങളെ പരിചയപ്പെടുത്തി പൊങ്കാല ഇടുവാന്‍ തുടങ്ങിയത്. കാസര്‍കോട് ബദിയടുക്കയില്‍ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗദളും ചേര്‍ന്ന് നടത്തിയ സമ്മേളനത്തിലായിരുന്നു സാധ്വി ബാലിക സരസ്വതിയുടെ ഈ വിദ്വേഷം നിറഞ്ഞ പ്രസംഗം.

പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല, ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ഭാരത് മാതാ കീ ജയ് എന്നു വിളിക്കണം എന്ന് തൊട്ട് ഇന്ത്യയില്‍ ഒരിടത്തും ബാബറിന്റെ പേരില്‍ പള്ളി  നിര്‍മ്മിക്കാന്‍  അനുവദിക്കില്ലായെന്നുമായിരുന്നു സാധ്വി ബാലികയുടെ പ്രസംഗം. ഇതിനെ തുടര്‍ന്ന് ബദിയടുക്ക പൊലീസ് സാധ്വി
ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്തതിനും മതസ്പര്‍ദ ഉണ്ടാക്കുന്ന വിധത്തില്‍ പ്രസംഗിച്ചതിന്എ തിരേയുമായിരുന്നു കേസ്.

ഇതിന് പിന്നാലെയാണ് മലയാളികള്‍ രുചിയൂറും ബീഫ് വിഭവങ്ങളും അവ തയ്യാറാക്കുന്ന വിധവും സ്വാധിയുടെ പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തത്,. സാധ്വി ബാലികയുടെ വിവിധ പോസ്റ്റുകള്‍ക്ക് താഴെയായിരുന്നു മലയാളികളുടെ കമന്റ് മഴ. അശ്ലീല കമന്റുകളും തെറിവിളികളും പോസ്റ്റ് ചെയ്ത് മറ്റു ചിലരും രംഗത്തുണ്ട്. എന്നാല്‍ തെറി പറയാനായി വന്നതാണെങ്കിലും സാധ്വിയുടെ ഫോട്ടോ കണ്ടപ്പോള്‍ ഇഷ്ടം തോന്നുന്നെന്ന് പറഞ്ഞ് ചില പ്രേമകുമാരന്‍മാരും രംഗത്തുണ്ട്. ഇതിനിടയില്‍ സാധ്വി ബാലികയ്ക്ക് പിന്തുണയേകിയും ചില മലയാളികള്‍ കമന്റ് ബോക്‌സില്‍ രംഗത്ത് വന്നിട്ടുണ്ട്.

Sadhvi Saraswati Jiさんの投稿 2018年4月29日(日)

LEAVE A REPLY

Please enter your comment!
Please enter your name here