മലയാളി അധ്യാപിക ഗള്‍ഫില്‍ മരണപ്പെട്ടു

കുവൈറ്റ് :മലയാളി അധ്യാപിക കുവൈറ്റില്‍ മരണപ്പെട്ടു. കുവൈറ്റിലെ ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളിലെ അധ്യാപികയായ ഷീലു മേരി സാമുവലാണ് മരണപ്പെട്ടത്. 37 വയസ്സായിരുന്നു. ആലപ്പുഴ കറ്റാനം സ്വദേശിനിയാണ്.

യുഎല്‍സി ലോജിസ്റ്റിക് കമ്പനി മാനേജിംഗ് ഡയറക്ടര്‍ അലക്‌സി സക്കറിയയുടെ ഭാര്യയാണ്. സ്‌കൂളിലെ കലാ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലെ നിറസാന്നിധ്യമായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അഷ്‌ന, ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആഷിഖ എന്നിവര്‍ മക്കളാണ്. മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി നാട്ടിലേക്ക് കൊണ്ടു പോകും.

LEAVE A REPLY

Please enter your comment!
Please enter your name here