മാളിലെ കള്ളന് 3 മാസം തടവ്

ദുബായ് :സന്ദര്‍ശകരുടെ ബാഗില്‍ നിന്നും 15000 ദര്‍ഹം മോഷ്ടിച്ച സുരക്ഷാ ജിവനക്കാരന് ദുബായില്‍ മൂന്ന് മാസം ജയില്‍ ശിക്ഷ. 25 വയസ്സുകാരനായ പാക്കിസ്ഥാനി സ്വദേശിക്കാണ് മോഷണക്കേസില്‍ കോടതി ശിക്ഷ വിധിച്ചത്.

മാളില്‍ സന്ദര്‍ശനത്തിന് വന്ന രണ്ട് പേരുടെ ബാഗില്‍ നിന്നും പണം മോഷ്ടിച്ചുവെന്ന കുറ്റത്തിനാണ് ഇദ്ദേഹം അറസ്റ്റിലായത്.

ഈ വര്‍ഷം ജനുവരി ആദ്യ വാരമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാളിലെ ലഗ്വേജ് സൂക്ഷിപ്പ് മുറിയിലെ ഡ്യൂട്ടി നോക്കി വരെയായിരുന്നു ഇദ്ദേഹം മോഷണം നടത്തിയത്. മാളില്‍ കയറുന്നതിന് മുന്‍പ് സൂക്ഷിക്കാനായി വനിതകള്‍ നല്‍കിയ ബാഗില്‍ നിന്നും ഇയാള്‍ 15000 ദര്‍ഹം മോഷ്ടിക്കുകയായിരുന്നു.

ജനുവരി 7 ന് ഇദ്ദേഹം അറസ്റ്റിലായി. കഴിഞ്ഞ ഒന്നര വര്‍ഷമായി മാളില്‍ ജോലി നോക്കിയിരുന്ന താന്‍ പലപ്പോഴും ഇത്തരത്തില്‍ പണം മോഷ്ടിച്ചിട്ടുണ്ടെന്ന് യുവാവ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.

ഇദ്ദേഹം താമസിക്കുന്ന മുറിയില്‍ നിന്നും പൊലീസ് അനധികൃതമായ പണം കണ്ടെത്തിയിരുന്നു. വിശദമായ വാദം കേട്ട് കോടതി ഇയാള്‍ക്ക് മൂന്ന് മാസത്തെ ജയില്‍ശിക്ഷ വിധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here