നടി ബിജെപിയില്‍ നിന്നും രാജിവെച്ചു

ലഖ്‌നൗ :കത്‌വ പീഡനത്തിലെ പ്രതികളെ ബിജെപി സംരക്ഷിക്കുന്നതായി ആരോപിച്ച് പാര്‍ട്ടി വിടുന്നതായി ബോളിവുഡ് നടി. പ്രമുഖ ബോളിവുഡ് നടിയായ മല്ലികാ രാജ്പൂതാണ് അപ്രതീക്ഷിതമായി പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെച്ചാണ് താന്‍ രാജിവെക്കുന്ന കാര്യം നടി പ്രഖ്യാപിച്ചത്.

ഈ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കപ്പെടുന്നത്. സ്ത്രീകളുടെ സുരക്ഷിതത്വത്തിന് മേല്‍ ഇത്രയും വലിയ ഒരു അത്യാഹിതം ഉണ്ടായതിന് ശേഷവും കുറ്റക്കാരായ പ്രതികളെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന പാര്‍ട്ടിയുമായി യോജിച്ച് പോകുവാന്‍ തനിക്ക് കഴിയില്ലെന്ന് നടി വീഡിയോയില്‍ പറയുന്നു.

കുറ്റക്കാരെ അതിവേഗം വിചാരണ ചെയ്യുന്നതിന് വേണ്ടി മുന്‍കൈയ്യെടുക്കേണ്ട പാര്‍ട്ടി പ്രതികളെ സംരക്ഷിക്കാനായി പ്രശ്‌നത്തെ വര്‍ഗ്ഗീയവത്ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും മല്ലിക ആരോപിക്കുന്നു.

ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര സ്വദേശിനിയായ മല്ലികാ രാജ്പൂത് 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പാണ് ബിജെപിയില്‍ അംഗമായത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കേശവ് പ്രസാദ് മൗര്യയാണ് മല്ലികയ്ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയത്.

एक्ट्रेस मल्लिका राजपूत ने भाजपा से दिया इस्तीफा

कठुआ गैंगरेप-हत्या और उन्नाव की घटना से आहत एक्ट्रेस मल्लिका राजपूत ने BJP से दिया इस्तीफा, पार्टी पर लगाए गंभीर आरोप

जनता का रिपोर्टरさんの投稿 2018年4月18日(水)

LEAVE A REPLY

Please enter your comment!
Please enter your name here