മല്ലികാ ഷെരാവത്ത് 12 മണിക്കൂര്‍ കൂട്ടിനുള്ളില്‍

ഫ്രാന്‍സ് :കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇരുമ്പ് കൂട്ടിനുള്ളില്‍ അടയ്ക്കപ്പെട്ട് പ്രശസ്ത ബോളിവുഡ് നടി മല്ലികാ ഷെരാവത്ത്. മറ്റു ബോളിവുഡ് നടികളായ ഐശ്വര്യ റായിയും കങ്കണ റണാവത്തും ദീപികാ പദുക്കോണും അടക്കമുള്ള നിര വ്യത്യസ്ഥമായ വര്‍ണ്ണങ്ങളും ഡിസൈനുകളും നിറഞ്ഞ വേഷവിധാനങ്ങളില്‍ ചുവപ്പു പരവതാനിയില്‍ തിളങ്ങിയപ്പോഴാണ് മല്ലികാ ഇരുമ്പ് കൂട്ടില്‍ ബന്ധിതയായി എത്തിയത്.

ലോകത്ത് കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളില്‍ മനം നൊന്തായിരുന്നു മല്ലികയുടെ ഈ വേറിട്ട പ്രതിഷേധം. ഈ വിഷയത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയായിരുന്നു മല്ലികയുടെ ലക്ഷ്യം. മല്ലിക തന്നെയാണ് താന്‍ കൂട്ടിലടയ്ക്കപ്പെട്ട നിലയിലുള്ള വീഡിയോ ഇന്‍സ്റ്റാഗ്രാം വഴി പോസ്റ്റ് ചെയ്തത്. 2 മീറ്റര്‍ നീളമുള്ള ഈ കൂട്ടിനുള്ളില്‍ താന്‍ അടയ്ക്കപ്പെട്ടിരിക്കുകയാണെന്ന് മല്ലിക കൂട്ടിനുള്ളില്‍ വെച്ച് പുറത്തുള്ളവരോട് പറയുന്നു.

ഇന്ത്യയില്‍ ബാല്യ വേശ്യവൃത്തിക്ക് നിര്‍ബന്ധിതരാകേണ്ടി വരുന്ന നിരവധി കുട്ടികളെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ കൂടെന്നും അതുകൊണ്ട് അവരെ ഇത്തരം കൂടുകളില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ പിന്തുണ നല്‍കണമെന്നും മല്ലിക പുറത്തുള്ളവരോട് വിളിച്ച് പറയുന്നു. 12 മണിക്കൂറാണ് നടി ഈ വിധം കൂട്ടിനുള്ളില്‍ കിടന്നത്. ഈ നീക്കത്തെ പിന്തുണച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ മല്ലികയ്ക്ക് അഭിനന്ദനങ്ങളുമായെത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here