ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരിക്ക്

മംഗലാപുരം : മാമാങ്കം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരിക്ക്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

സീന്‍ കൂടുതല്‍ മികച്ചതാക്കാന്‍ സംഘട്ടനം വീണ്ടും ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. കര്‍ണാടകയിലെ കൊയ്‌ല മേഖലയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. സജീവ് പിള്ളയാണ് സംവിധായകന്‍.

പതിനാറാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന മാമാങ്കം എന്ന അനുഷ്ഠാനത്തെ ആധാരമാക്കിയാണ് പ്രമേയം. നാല് വ്യത്യസ്ത ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. അമ്പത് കോടി മുതല്‍മുടക്കിലാണ് ചിത്രമൊരുക്കുന്നത്.

നാല് ഷെഡ്യൂളുകളായാണ് ചിത്രീകരണം. തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റുന്നുമുണ്ട്. വന്‍ താരനിരയും രാജ്യാന്തര തലത്തില്‍ തന്നെ പ്രശസ്തരായ സാങ്കേതിക പ്രവര്‍ത്തകരുമാണ് പിന്നണിയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here