‘ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെ’

കൊച്ചി : അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ടം ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തെ കടുത്ത ഭാഷയില്‍ അപലപിച്ച് നടന്‍ മമ്മൂട്ടിയുടെ കുറിപ്പ്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്.

ആള്‍ക്കൂട്ടത്തിന് നീതി പാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്‍പ്പിച്ചുകൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് മധുവിന്റെ മരണത്തില്‍ ഉത്തരവാദിത്വമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്ത് നിലയുറപ്പിച്ച് നമ്മള്‍ എങ്ങനെയാണ് പരിഷ്‌കൃതരെന്ന് സ്വയം പ്രഖ്യാപിക്കുകയെന്ന് താരം ചോദിക്കുന്നു. മധുവിനെ ആദിവാസി എന്ന് വിളിക്കരുത്.

മധുവിനെ അനുജനെന്ന് താന്‍ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് തന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെയാണെന്നും അവകാശാധികാരമുള്ള പൗരനാണെന്നും മമ്മൂട്ടി കുറിപ്പില്‍ വിശദീകരിക്കുന്നു.

മധു..മാപ്പ് എന്ന് പരാമര്‍ശിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. വ്യാഴാഴ്ട ഉച്ചയോടെ അട്ടപ്പാടി മുക്കാലിക്ക് സമീപമാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്.

മുക്കാലിക്കടുത്ത് വനാതിര്‍ത്തിയില്‍ ചാക്കില്‍ അരിയുമായി കണ്ട മധുവിനെ ചിലര്‍ തടഞ്ഞുനിര്‍ത്തി വിചാരണ നടത്തുകയായിരുന്നു. ഉടുതുണി കൊണ്ട് കൈകള്‍ കൂട്ടിക്കെട്ടിയായിരുന്നു ചോദ്യം ചെയ്യലും മര്‍ദ്ദനവും.

മുക്കാലി ജംഗ്ഷനില്‍വെച്ചായിരുന്നു പരസ്യ വിചാരണ. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയവര്‍ മൊബൈലില്‍ ദൃശ്യങ്ങളും സെല്‍ഫികളും പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് 27 കാരനെ പൊലീസിന് കൈമാറി. എന്നാല്‍ ഛര്‍ദ്ദിച്ച് അവശനായ മധുവിനെ അഗളി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നിരവധി പേരെ ചോദ്യം ചെയ്ത് വരികയാണ്.

മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം …

മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാൻ അവനെ അനുജൻ എന്ന് തന്നെ വിളിക്കുന്നു. ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാൽ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരൻ. വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആൾക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുൾവടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യൻ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യൻ എന്ന നിലയിൽ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മൾ എങ്ങനെയാണ് പരിഷ്കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു… മാപ്പ്…

മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാൻ അവനെ അനുജൻ എന്ന് തന്നെ വിളിക്കുന്നു. ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യന…

Mammoottyさんの投稿 2018年2月23日(金)

Prasad Udumbisseryさんの投稿 2018年2月22日(木)

LEAVE A REPLY

Please enter your comment!
Please enter your name here