ആള്‍ക്കൂട്ടത്തില്‍ ഒരാളായി മമ്മൂട്ടി

മംഗലാപുരം :തികച്ചും സാധാരണക്കാരനായി മംഗലാപുരത്തെ ഒരു പള്ളിയിലെത്തി നമാസ് പ്രാര്‍ത്ഥനയില്‍ പങ്ക് കൊണ്ട വ്യക്തിയെ കണ്ടു ഏവരും അന്തം വിട്ടു. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയാണ് തങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥന ചടങ്ങുകളില്‍ പങ്ക് കൊള്ളാന്‍ എത്തിയതെന്ന കാര്യം ഉള്‍ക്കൊള്ളാന്‍ ചുറ്റും കൂടി നിന്നവര്‍ ഏറെ ബുദ്ധിമുട്ടി.

യാതോരു വിധ പ്രത്യേക സൗകര്യങ്ങളും അവശ്യപ്പെടാതെ ആള്‍ക്കൂട്ടത്തില്‍ ഒരാളായിട്ടായിരുന്നു മമ്മൂട്ടി പ്രാര്‍ത്ഥനകളില്‍ പങ്ക് കൊണ്ടത്. മംഗലാപുരത്തെ സുള്ള്യയിലുള്ള അത്തൂര്‍ പള്ളിയിലാണ് താരം വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനകള്‍ക്കായി എത്തിയത്.പള്ളിയില്‍ മറ്റു വിശ്വാസികളോടൊപ്പം പ്രാര്‍ത്ഥനകളില്‍ പങ്ക് കൊള്ളുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ആള്‍ക്കൂട്ടത്തില്‍ ഒരാളായിട്ടായിരുന്നു മമ്മൂട്ടി വിശ്വാസികളോടൊപ്പം പ്രാര്‍ത്ഥന നടത്തിയത്. ഒരു സിനിമാ ഷൂട്ടിംഗിന്റെ ഭാഗമായി താരം കുറച്ചു നാളായി മംഗലാപുരത്തെ കൊയിലയിലും പരസര പ്രദേശങ്ങളിലുമുണ്ട്.

രണ്ട് ദിവസം മുന്‍പ് മോഹന്‍ലാലും ദക്ഷിണ കന്നഡ ജില്ലയിലെ കുക്കെ സുബ്രഹ്മണ്യം ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുകയും പ്രത്യേക പൂജ ചടങ്ങുകളിലും പങ്ക് കൊള്ളുകയും ചെയ്തിരുന്നു.പുതിയ ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗിനായി എത്തിയതായിരുന്നു മോഹന്‍ലാല്‍.

LEAVE A REPLY

Please enter your comment!
Please enter your name here