‘അങ്കിളിന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി :ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ പുതുചിത്രം ‘അങ്കിളി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇതിനോടകം നിരവധി പേരാണ് യൂട്യൂബിലും സമൂഹ മാധ്യമങ്ങളിലുമായി ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടത്. ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥയെഴുതുന്ന ചിത്രമെന്ന പ്രത്യേകതയും അങ്കിളിനുണ്ട്. ഗിരീഷ് ദാമോദറാണ് ചിത്രത്തിന്റെ സംവിധാനം.

പിതാവിന്റെ സുഹൃത്തും പതിനേഴുകാരിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. ഇവര്‍ ഒരുമിച്ച് നടത്തുന്ന ഒരു യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായാണ് മമ്മൂട്ടി വേഷമിടുന്നത്. ‘മൈ ഡാഡ്‌സ് ഫ്രണ്ട്’ എന്ന ടാഗ് ലൈനോടെ ഇറങ്ങുന്ന ചിത്രം ഏപ്രീല്‍ 27 ന് റിലീസാകുമെന്നാണ് കരുതുന്നത്.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here