ഈ ദ്വീപില്‍ സ്ത്രീകള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ

ഫിന്‍ലാന്‍ഡ് : സ്ത്രീകള്‍ക്ക് മാത്രമായി ഒരു ദ്വീപുണ്ട് ഫിന്‍ലാന്‍ഡില്‍. ഇവിടേക്ക് പുരുഷന്‍മാര്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. അള്‍ട്ര ലക്‌സി എന്ന പേരിലുള്ള ആഡംബര റിസോര്‍ട്ടാണ് ഈ ദ്വീപിന്റെ മുഖ്യ ആകര്‍ഷണം. ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കി തീരത്തിന് അടുത്തുള്ള ഈ ഭൂപ്രദേശത്തെ സൂപ്പര്‍ ഷി ദ്വീപ് എന്നാണ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.

അമേരിക്കന്‍ സംരംഭകയായ ക്രിസ്റ്റീന റോത്ത് ആണ് ഈ റിസോര്‍ട്ട് ഒരുക്കുന്നത്. ജൂണ്‍ മാസത്തോടെ ഈ കേന്ദ്രം തുറന്നുകൊടുക്കും. ഒഴിവ് വേളകള്‍ ആനന്ദകരമാക്കാന്‍ ഈ കേന്ദ്രം വനികള്‍ക്ക് തുണയാകും.പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ സ്ത്രീകള്‍ക്ക് ഏത് തരത്തിലുള്ള ആഘോഷങ്ങളിലും ഏര്‍പ്പെടാമെന്നതാണ് ഇവിടത്തെ പ്രത്യേകത.

8.4 ഏക്കറാണ് ദ്വീപിന്റെ വിസ്തൃതി. അവധിയവസരങ്ങള്‍ ചെലവഴിക്കാന്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരിടം എന്ന കാഴ്ചപ്പാടില്‍ നിന്നാണ് ഇതൊരുക്കുന്നതെന്ന് ക്രിസ്റ്റീന പറയുന്നു. പുരുഷന്‍മാരുടെ സാന്നിധ്യമുണ്ടാകുമ്പോള്‍ സ്ത്രീകള്‍ പൊതുവെ ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താറുണ്ട്.

ഇവിടെ സ്ത്രീകള്‍ മാത്രം പ്രവേശിക്കുന്നതിനാല്‍ അവര്‍ക്ക് ഏത് തരം ഉല്ലാസങ്ങളിലും ഏര്‍പ്പെടാനാകും. യോഗയും മെഡിറ്റേഷനും ഭക്ഷണവുമടക്കം ഇവിടെ എല്ലാ സജ്ജീകരണങ്ങളുമുണ്ടാകും.

വെബ്‌സൈറ്റ്,മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ മുഖേന ദ്വീപിലെ പ്രവേശനത്തിന് അപേക്ഷിക്കാം. ഒരാള്‍ക്ക് ഇവിടെ ചെലവഴിക്കാന്‍ എത്ര തുകയാകുമെന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആഡംബര സംവിധാനങ്ങള്‍ ഒരുക്കുന്നതിനാല്‍ ചെലവ് അല്‍പ്പം കൂടുമെന്നുറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here