ലൈംഗികാതിക്രമം നടത്തിയയാളെ കുടുക്കി

പത്തനംതിട്ട : 12 കാരിയോട് ലൈംഗികാതിക്രമം നടത്തിയ 60 കാരന്‍ അറസ്റ്റില്‍. തിരുവല്ല കിഴക്കുംമുറി സ്വദേശി വിജയനാണ് പിടിയിലായത്. കഴിഞ്ഞ മാസം 15 ന്‌
ഗോവിന്ദന്‍കുളങ്ങര ക്ഷേത്രപരിസരത്താണ്‌ കേസിന് ആസ്പദമായ സംഭവം.

ഇയാള്‍ കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു.തുടര്‍ന്ന് പ്രതി രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ യാദൃശ്ചികമായി കഴിഞ്ഞ ദിവസം ഇയാളെ പെണ്‍കുട്ടി കാണാനിടയായി.

ഉടന്‍ തന്നെ 12 കാരി മാതാപിതാക്കളെ വിവരമറിയിച്ചു. അങ്ങിനെയാണ് അറുപതുകാരന്‍ പൊലീസ് പിടിയിലാവുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here