പിതാവിന്റെ കഴുത്തില്‍ മഴുകൊണ്ട് വെട്ടി മകന്‍

ദരിയാപുര്‍: പിതാവിന്റെ കഴുത്തില്‍ മഴുകൊണ്ട് വെട്ടിയതിന് ശേഷം ഫെവിക്വിക്ക് ഉപയോഗിച്ച് ചേര്‍ത്ത് വെക്കാന്‍ ശ്രമിച്ച് മകന്‍. ഉത്തര്‍പ്രദേശ് ബസ്തി ജില്ലയിലെ ദരിയാപുരിലാണ് സംഭവം.

രാംദേവ് എന്നയാളെയാണ് മകന്‍ ജഗദീഷ് മിശ്ര മഴുകൊണ്ട് വെട്ടിയത്. റെയില്‍വേ വകുപ്പില്‍ നിന്നും വിരമിച്ചതിന് ശേഷം രാംദേവ് മകനൊപ്പമാണ് താമസിക്കുന്നത്. പ്രായാധിക്യത്താലുള്ള വിഷമതകള്‍ അനുഭവിച്ച് വരികയായിരുന്നു രാംദേവ്.

കഴിഞ്ഞ ദിവസം പനി ബാധിച്ച രാംദേവ് അറിയാതെ കിടന്നിടത്ത് തന്നെ മലമൂത്ര വിസജര്‍നം നടത്തി. ഇതുകണ്ട് വന്ന ജഗദീഷ് മിശ്ര പിതാവിനോട് ദേഷ്യപ്പെടുകയും കൈയില്‍ കിട്ടിയ മഴുവെടുത്ത് വെട്ടുകയുമായിരുന്നു.

എന്നാല്‍ പെട്ടെന്ന് തന്നെ ജഗദീഷ് ഫെവിക്വിക്ക് എടുത്ത് കൊണ്ടുവന്ന് രാംദേവിന്റെ മുറിവേറ്റ കഴുത്ത് ഒട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ രാംദേവ് ഉറക്കെ കരഞ്ഞതോടെ താന്‍ പിടിക്കപ്പെടുമെന്ന് ജഗദീഷ് ഭയന്നു.

ഉടന്‍ ഇയാള്‍ വീട്ടില്‍ ഉറക്കെ പാട്ട് വെച്ചതിന് ശേഷം തന്റെ ഭാര്യയേയും കൂട്ടി അവിടെ നിന്നും രക്ഷപ്പെട്ടു. എന്നാല്‍ രാംദേവിന്റെ ഉറക്കെയുള്ള കരച്ചില്‍ കേട്ട അയല്‍ക്കാര്‍ ഇവിടെയെത്തി.

ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്ന രാംദേവിനെ ഇവര്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാംദേവിന്റെ അവസ്ഥ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here