തൊഴില്‍ വാഗ്ദാനം ചെയ്ത് പീഡനശ്രമം

ദുബായ് :പ്രവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ദുബായ് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. 46 വയസ്സുകാരനായ ദുബായ് പൗരനാണ് 26 കാരിയായ ഫിലിപ്പൈന്‍ സ്വദേശിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് അറസ്റ്റിലായത്. ഇയാളുടെ അമ്മയുടെ പേരിലുള്ള കെട്ടിടത്തിലേക്ക് യുവതിയെ വശീകരിച്ചു കൊണ്ട് പോയതിന് ശേഷമായിരുന്നു പീഡന ശ്രമം.

തനിക്ക് സ്വന്തമായി ഒരു ടൂറിസം ഏജന്‍സിയുണ്ടെന്നും ഇവിടെ അടുത്ത ദിവസം മുതല്‍ ജോലിക്ക് കയറാം എന്നായിരുന്നു ദുബായ് പൗരന്‍ യുവതിയെ തെറ്റിദ്ധരിപ്പിച്ചത്. ഈ വര്‍ഷം ജനുവരി 31 നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.

Representative Image

ദുബായിലെ അല്‍ റഷീദിയ മെട്രോ സ്‌റ്റേഷന് മുന്നില്‍ കാത്ത് നിന്ന പ്രതി യുവതിയെ ഇവിടെ നിന്നും കാറില്‍ കയറ്റി. ശേഷം ജീവനക്കാരുടെ താമസ സ്ഥലത്ത് എത്തിക്കാമെന്ന വ്യാജേന ഈ കെട്ടിടത്തില്‍ എത്തിക്കുകയും മുറിയിലേക്ക് കയറ്റി പീഡനം നടത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടയില്‍ പ്രതി യുവതിയെ മര്‍ദ്ദിക്കാനും ആരോപിച്ചു. ഒരു വിധത്തില്‍ ഇയാളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് കുതറിയോടിയ യുവതി അല്‍ റഷീദിയ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്തു എന്നറിഞ്ഞതോടെ ഒളിവില്‍ പോയ പ്രതിയെ ഫെബ്രുവരി 8 ാം തീയ്യതിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ തങ്ങള്‍ പരസ്പര സമ്മതത്തോടെയാണ് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്നും ഇടയ്ക്ക് വെച്ച് യുവതി ഓടി പോവുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. മെയ് 8 ന് കേസിലെ വിചാരണ നടപടികള്‍ ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here