മകനെ ശ്രദ്ധിക്കാന്‍ പിതാവ് കണ്ടെത്തിയ പോംവഴി

വിയറ്റ്‌നാം :കുട്ടികളെ വീട്ടിലാക്കി ജോലിക്കായി അന്യനാടുകളില്‍ പോവുന്ന മാതാപിതാക്കളുടെ കാലമാണിത്. പണം സമ്പാദിക്കുവാനുള്ള ഓട്ടത്തിനിടയില്‍ തങ്ങളുടെ കുട്ടികളെ ശ്രദ്ധിക്കുവാന്‍ തന്നെ ഇപ്പോള്‍ പലര്‍ക്കും സമയം കിട്ടാറില്ല.

എന്നാല്‍ ഇതിനിടയിലാണ് വിയറ്റ്‌നാമില്‍ നിന്നുളള ഒരു അച്ഛന്റെയും മകന്റെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. തന്റെ ജോലിക്കിടയിലും മകന്‍ തനിച്ചാകാതിരിക്കാന്‍ കുട്ടിയെ തന്റെ ചുമലില്‍ ചേര്‍ത്ത് കെട്ടിയാണ് ഇയാള്‍ പ്രവൃത്തികളിലേര്‍പ്പെടുന്നത്.

ട്രക്കില്‍ നിന്നും അരി ചാക്കുകള്‍ കമ്പനി ഗോഡൗണിലേക്ക് ചുമന്ന് കൊണ്ട് പോകുന്ന ജോലിയാണ് ഇദ്ദേഹത്തിന്. ചുമലില്‍ ഒരു ബാഗില്‍ മകനേയും ചേര്‍ത്ത് കെട്ടിയാണ് ഇദ്ദേഹം ഈ ജോലിയില്‍ ഏര്‍പ്പെടുന്നത്. സമൂഹ മാധ്യമങ്ങളില്‍ ഈ ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

നിരവധി പേരാണ് ഇദ്ദേഹത്തിന് സ്വന്തം മകനോടുള്ള സ്‌നേഹത്തിനെ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് വന്നത്. എന്നാല്‍ യുവാവിനെ വിമര്‍ശിക്കുന്നവരും കുറവല്ല. ഇത്തരം ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ മകനെ ഒപ്പം കൂട്ടുന്നത് കുട്ടിയുടെ ആരോഗ്യ സ്ഥിതിയെ ബാധിക്കുമെന്നാണ് ഇക്കൂട്ടരുടെ പക്ഷം.

LEAVE A REPLY

Please enter your comment!
Please enter your name here