ദുബായ് :15 വയസ്സുകാരന് മേല്‍ ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രവാസി യുവാവിനെ ദുബായ് കോടതി കുറ്റവിമുക്തനാക്കി. 27 വയസ്സുകാരനായ പാക്കിസ്ഥാന് സ്വദേശിയെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. കഴിഞ്ഞ മാര്‍ച്ച് 30 ാം തീയ്യതിയായിരുന്നു കേസിനാസ്പദമായ സംഭവം.
വീട്ടുകാര്‍ക്കൊപ്പം ജുമൈറാഹ് ബീച്ചില്‍ പോയ കിര്‍ഗിസ്ഥാന്‍ സ്വദേശിയായ ബാലനെ യുവാവ് ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതായാണ് പരാതി. കുട്ടിയുടെ അമ്മയാണ് സംഭവത്തില്‍ യുവാവിനെതിരെ പരാതി നല്‍കിയത്. മാതാപിതാക്കള്‍ കുട്ടിയെ ബിച്ചില്‍ തനിച്ചാക്കി റെസ്റ്റോറന്ഡിലേക്ക് പോയ സമയത്ത് ഈ പാക്കിസ്ഥാന് യുവാവ് ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
ഈ സമയം കുട്ടിയുടെ അടുത്തെത്തിയ യുവാവ് തെറ്റായ ഉദ്ദേശത്തോടെ ബാലന്റെ നെഞ്ചത്തും മറ്റു ശരീര ഭാഗങ്ങളിലും സ്പര്‍ശിക്കാന്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. കുട്ടി വളരെ പരിഭ്രാന്താനായി കാണപ്പെട്ടത് കണ്ട് മാതാപിതാക്കള്‍ കാര്യം അന്വേഷിക്കുകയും യുവാവിനെതിരെ തട്ടിക്കയറുകയും ആയിരുന്നു. എന്നാല്‍ താന്‍ അത്തരത്തില്‍ ചെയ്തിട്ടില്ലെന്ന വാദത്തില്‍ യുവാവ് ഉറച്ചു നിന്നു. കോടതിയിലും ഇയാള്‍ ഈ വാദം ആവര്‍ത്തിച്ചു. കുട്ടിയുടെ മാതാവും സംഭവത്തില്‍ ദൃക്സാക്ഷിയല്ല. ഇതിനെ തുടര്‍ന്ന് മതിയായ തെളിവുകള്‍ ഇല്ലായെന്ന കാരണത്താല്‍ യുവാവിനെ കോടതി കുറ്റവിമുക്തനാക്കി.