സ്‌കൂളിലേക്ക് പോകുന്ന വഴി 11 വയസ്സുകാരിയുടെ ഹിജാബ് കത്രിക കൊണ്ട് മുറിക്കാന്‍ അജ്ഞാതന്റെ ശ്രമം

ടൊറാന്റോ : 11 വയസ്സുകാരിയുടെ ഹിജാബ് മുറിക്കാന്‍ അജ്ഞാതന്റെ ശ്രമം. കാനഡയിലെ ടൊറാന്റോക്കടുത്ത് സ്‌കാര്‍ബറോഫ് എന്ന പ്രദേശത്താണ് 11 വയസ്സുകാരിക്ക് നേരെ ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. സ്‌കാര്‍ബറോഫിലെ പോളിന്‍ ജോണ്‍സണ്‍ പബ്ലിക്ക് സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഖ്വാല നൊമാന്‍സിന് നേര്‍ക്കാണ് ഈ അതിക്രമം ഉണ്ടായത്.വെള്ളിയാഴ്ച രാവിലെ സഹോദരനോടൊപ്പം സ്‌കൂളിലേക്ക് പോകുന്ന വഴിയിലാണ് പുറകില്‍ കൂടി വന്ന അജ്ഞാതനായ യുവാവ് കത്രിക ഉപയോഗിച്ച് ഹിജാബ് മുറിക്കാന്‍ ശ്രമിച്ചത്. തങ്ങള്‍  ഒച്ചവെച്ചതിനെ തുടര്‍ന്ന് ഓടി മറഞ്ഞ അക്രമി അല്‍പ്പ സമയങ്ങള്‍ക്ക് ശേഷം വീണ്ടും തിരിച്ച് വന്ന് വീണ്ടും ആക്രമിക്കാന്‍ മുതിര്‍ന്നതായും പെണ്‍കുട്ടി ആരോപിക്കുന്നു.കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യുഡോ സംഭവത്തെ അപലപിച്ചു. അക്രമത്തില്‍ നടുക്കം രേഖപ്പെടുത്തിയ അദ്ദേഹം കുറ്റവാളിയെ ഉടന്‍ പിടികൂടുമെന്ന് പെണ്‍കുട്ടിക്കും കുടുംബത്തിനും ഉറപ്പ് നല്‍കി. 20 വയസ്സ് പ്രായം തോന്നിക്കുന്ന ഏഷ്യന്‍ സ്വദേശിയായ യുവാവാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.25 വര്‍ഷമായി കാനഡയില്‍ താമസിക്കുന്ന തങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ആദ്യമായാണ് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നതെന്ന് നൊമാന്‍സിന്റെ മാതാവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here