സീറ്റിനിടയില്‍ തല കുടുങ്ങിയയാള്‍ മരിച്ചു

ബിര്‍മിങ്ഹാം : സിനിമ തിയേറ്ററിലെ സീറ്റിനിടയില്‍ തല കുടുങ്ങിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മധ്യവയസ്‌കന്‍ മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമിലാണ് നടുക്കുന്ന സംഭവം.

മാര്‍ച്ച് 9 നാണ് ഇയാള്‍ ജീവിത പങ്കാളിക്കൊപ്പം സ്റ്റാര്‍ സിറ്റി എന്റര്‍ടെയ്ന്‍മെന്റ് കോംപ്ലക്‌സില്‍ സിനിമയ്‌ക്കെത്തിയത്. ചലച്ചിത്ര പ്രദര്‍ശനം കഴിഞ്ഞ് മടങ്ങാനിരിക്കെ ഇയാളുടെ കയ്യില്‍ നിന്ന് മൊബൈല്‍ താഴെപ്പോയി.

ഇതെടുക്കാന്‍ കുനിഞ്ഞപ്പോള്‍ മുന്‍പിലെ ഇലക്ട്രോണിക് സീറ്റിന്റെ ഫൂട്ട് റെസ്റ്റിനിടയില്‍ ഇയാളുടെ തല കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് കാണികളും തിയേറ്റര്‍ ജീവനക്കാരും ചേര്‍ന്നാണ് ഇയാളുടെ തല മോചിപ്പിച്ചത്.

തുടര്‍ന്ന് ഉടന്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രത്യേക രീതിയിലുള്ളതാണ് സീറ്റ്. ഇതിന്റെ കാല്‍ വെയ്ക്കുന്ന ഭാഗത്ത് ഇയാളുടെ തല അകപ്പെട്ട് കുടുങ്ങിപ്പോവുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇയാളുടെ ആരോഗ്യനില വഷളായി തുടര്‍ന്നു. ഒടുവില്‍ മാര്‍ച്ച് 16 ന് ഇയാള്‍ മരണത്തിന് കീഴടങ്ങി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here